ഗാസ: ഗാസയിൽ ബോംബ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നവർ ഉൾപെടെയുള്ളവർക്ക് ചികിത്സ കിട്ടാത്ത അവസ്ഥ /ബോംബിങ്ങിൽ തകർന്നുവീഴുന്ന വീ ടുകളുടെ അവിശിഷ്ടങ്ങൾക്കടിയിൽനിന്ന് പരി ക്കേറ്റവരെ പുറത്തെടുത്ത് അടിയന്തര ചികിത്സ നൽകുന്നവരെയും ലക്ഷ്യമിട്ട് ഇസ്രായേൽ ആ ക്രമണം രൂക്ഷമായി. ഇതോടെ ഉത്തര ഗസ്സയിലേക്ക് കടക്കാനാവതെ രക്ഷാപ്രവർത്തന സംഘങ്ങൾ.
ആരോഗ്യ പ്രവർത്തകരുടെയും രക്ഷാപ്രവർത്ത കരുടെയും സേവനം നിലച്ചതോടെ ആയിരങ്ങളാണ് ചികിത്സ കിട്ടാതെ ദുരിതത്തിലായത്. പരിക്കേറ്റവർക്ക് ചികിത്സ ല ഭ്യമാക്കാൻ കഴുതവണ്ടിയിലോ ചുമന്നോ കൊ ണ്ടുപോകേണ്ട ഗതികേടിലാണ് മേഖലയിലുള്ള വർ. പ്രദേശവാസികൾ തന്നെയാണ് നിലവിൽ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് പരിക്കേറ്റവരെ പുറത്തെടുക്കുന്നതും അടിയന്തര ചികിത്സ നൽ കുന്നതും. സ്ട്രെച്ചറുകൾ ഇല്ലാത്തതിനാൽ മര പ്പലകകളും വാതിലുകളും ഉപയോഗിച്ചാണ് പരി ക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതെന്ന് ബൈത് ലാഹിയയിലെ മസീൻ അഹമ്മദ് പറ ഞ്ഞു.
ഒരു മാസമായി ഉത്തര ഗസ്സയിൽ തുടരുന്ന ബോംബിങ്ങിലും വെടിവെപ്പിലും 1500ലേറെ പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ബൈത് ലാഹി യ ഉൾപ്പെടെ പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോ കാനും ഇസ്രായേൽ ഉത്തരവിട്ടിരുന്നു. ഇതോടെ യാണ് രണ്ടാഴ്ച മുമ്പ് ഏറ്റവും വലിയ രക്ഷാപ്ര വർത്തന സംഘമായ ഗസ്സയിലെ സിവിൽ ഡിഫ ൻസ് ഫോഴ്സ‌് പ്രവർത്തനം അവസാനിപ്പിക്കാ ൻ നിർബന്ധിതരായത്..
പരിക്കേറ്റവരെ കഴുതവണ്ടിയിലും മറ്റും ആശുപ ത്രിയിലെത്തിക്കേണ്ടിവരുന്നത് ചികിത്സ വൈ കാനും മരണത്തിനിടയാക്കുമെന്നും യു.എൻ സന്നദ്ധ സംഘടനയായ യു.എൻ.ആർ.ഡബ്ല്യു. എ വക്താവ് ലൂയിസ് വാട്ടറിഡ്‌ജ് പറഞ്ഞു. ര ക്ഷാപ്രവർത്തകരെ ബോധപൂർവം ആക്രമിക്കു കയും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ല ഭ്യമാക്കാൻ നടത്തുന്ന ശ്രമം പരാജയപ്പെടുത്തു കയുമാണ് ഇസ്രായേൽ ചെയ്യുന്നതെന്ന് സംയു ക്ത പ്രസ്താവനയിൽ യുനിസെഫും ലോക ഭ ക്ഷ്യ പദ്ധതിയും ലോകാരോഗ്യ സംഘടനയും കുറ്റപ്പെടുത്തിയിരുന്നു.