Sunday, December 22, 2024

HomeMain Storyഇസ്രയേൽ - ഹമാസ് വെടിനിർത്തൽ ചർച്ചയിൽ നിന്ന്    ഖത്തർ പിന്മാറി

ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ ചർച്ചയിൽ നിന്ന്    ഖത്തർ പിന്മാറി

spot_img
spot_img

ദുബായ്: ഇസ്രയേലും ഹമാസും തമ്മിലുള്ള വെ ടിനിർത്തൽ വേഗത്തിൽ നടപ്പിലാക്കാൻ മധ്യസ്ഥ നിന്ന  ഖത്തർ ഒടുവിൽ പിൻമാറിയെന്ന് സൂചന. ദോഹയിലുള്ള ഹമാസിൻ്റെ ഓഫിസ് ഇനി പ്രവർത്തിക്കില്ലെന്നും ഹമാസിനെ ഖത്തർ അറിയിച്ചിട്ടുണ്ട്. ഇരുവിഭാഗങ്ങളും ആത്മാർഥമായല്ല ചർച്ചയിൽ പങ്കെടുക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം.

“ആത്മാർഥതയോടെ ചർച്ചയിൽ പങ്കെടുക്കാൻ രണ്ടുപക്ഷവും തയാറാകാത്തിടത്തോളം മധ്യസ ചർച്ചയിൽ തുടരാനാവില്ലെന്ന് ഇസ്രയേലിനെയും ഹമാസിനെയും ഖത്തർ അറിയിച്ചിട്ടുണ്ട്.”- ഖത്തർ നയതന്ത്ര വൃത്തങ്ങൾ വാർത്താ ഏജൻസിയായ എഎഫ്പി യോട് പറഞ്ഞു.

നയതന്ത്ര മധ്യസ്ഥത പിൻമാറ്റത്തോടെ, ദോഹയിൽ ഹമാസ് ഓഫിസ് ഇക്കാര്യത്തിനു വേണ്ടി പ്രവർത്തിക്കില്ല. യുഎസിനെയും പിന്മാറ്റ വിവരം ഖത്തർ അറിയിച്ചിട്ടുണ്ട്. ബന്ദിമോചനത്തിനും വെടിനിർത്തലിനുമായി യുഎസ്, ഈജിപ്ത് എന്നിവർക്കൊപ്പം ഖത്തറും മാസങ്ങളായി മധ്യസ്‌ ചർച്ച നടത്തുന്നുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments