കൊൽക്കത്ത: സ്വാതന്ത്യസമര സേന നായകൻ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഭൗതീകാവശിഷ്ടം ജപ്പാനിൽനിന്ന് തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നേതാജി യുടെ സഹോദരപുത്രൻ ചന്ദ്രകുമാർ ബോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. “നേ താജിയുടെ ഭൗതികാവശിഷ്ടം ജപ്പാനിലെ റെങ്കോജി ക്ഷേത്രത്തിലുണ്ട്. ജന്മവാർഷികത്തിനു മുമ്പ് ഭൗതികാവശിഷ്ടം തിരികെയെത്തിച്ച് ഡൽ ഹിയിലെ കർത്തവ്യപഥ് സ്‌മാരകത്തിൽ അട ക്കം ചെയ്യണം” -കത്തിൽ വ്യക്തമാക്കി. സുഭാ ഷ് ചന്ദ്രബോസിൻ്റെ സഹോദരൻ ശരത് ചന്ദ്ര ബോസിന്റെ പേരക്കുട്ടിയാണ്ചന്ദ്രകുമാർ ബോസ്.
കഴിഞ്ഞ ഓഗസ്റ്റ് 17 ന് മോദിയോട് ഇതേ ആവശ്യങ്ങൾ ഉന്നയിച്ച ചന്ദ്രബോസ്, നേതാജിയുടെ ബഹുമാനാർത്ഥം ദേശീയ തലസ്ഥാനത്ത് ഒരു സ്‌മാരകം സ്ഥാപിക്കാനും ആഹ്വാനം ചെയ്തു. നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിലെ റെങ്കോജി ക്ഷേത്രത്തിൽ ഇപ്പോഴും കിടപ്പുണ്ട്. നേതാജിക്ക് സ്വതന്ത്ര ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടായിരുന്നു, എന്നാൽ 1945 ഓഗസ്റ്റ് 18 ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് പോരാടി ജീവൻ ബലിയർപ്പിച്ചതിനാൽ അദ്ദേഹത്തിന് കഴിഞ്ഞില്ല” -ചന്ദ്രകുമാർ ബോ സ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞു.
“അദ്ദേഹത്തിൻ്റെ ഭൗതികാവശിഷ്ടങ്ങൾ ഒരു വിദേശരാജ്യത്ത് കിടത്തുന്നത് അപമാനകരമാണ്. നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ ജനുവരി 23-നകം ഇന്ത്യയിൽ തിരികെ കൊണ്ടുവരേണ്ടതും അദ്ദേഹത്തിൻറെ ബഹുമാനാർത്ഥം ഡൽഹിയിൽ കർത്തവ്യ പാതയിൽ ഒരു സ്‌മാരകം പണിയേണ്ടതും അത്യന്താപേക്ഷിതമാണ്,” അദ്ദേഹം പറഞ്ഞു. 1945 ആഗസ്റ്റ് 18നാണ് നേതാജി അന്തരിച്ചെന്ന് കരുതുന്നത്.