ജറുസലം: തെക്കൻ ലബനനിൽ ഇസ്രയേൽ – ഹിസ്ബുല്ല യുദ്ധത്തിനിടെ സെമിത്തേരിക്ക് അടിയിൽ കണ്ടെത്തിയത് ഒരു കിലോമീറ്ററോളം നീളം വരുന്ന തുരങ്കം. ഹിസ്ബുല്ലയുടെ ആയുധങ്ങൾ സൂക്ഷിക്കാനായാണ് സെമിത്തേരിക്ക് താഴെ തുരങ്കം നിർമിച്ചത്. തുരങ്കത്തിൻ്റെ ദൃശ്യങ്ങൾ ഇസ്രയേൽ സൈന്യമായ ഐഡിഎഫ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
തുരങ്കത്തിൽനിന്ന് ഹിസ്ബുല്ലയുടെ വൻ ആയുധ ശേഖരവും ഐഡിഎഫ് പിടിച്ചെടുത്തു.തുരങ്കത്തിൽ റോക്കറ്റ് സംവിധാനങ്ങൾ, ഗ്രനേഡ് ലോഞ്ചറുകൾ, തോക്കുകൾ, ബുള്ളറ്റുകൾ എന്നിങ്ങനെ വിവിധതരം ആയുധങ്ങളാണ്
കണ്ടെത്തിയത്.ഇസ്രയേലിനെതിരായ യുദ്ധത്തിന് വേണ്ടിയാണ് ഹിസ്ബുല്ല ഇത്രയും ആയുധങ്ങൾ ടണലിൽ എത്തിച്ചതെന്നാണ് സൂചന. ആയുധങ്ങൾ നീക്കിയ ശേഷം തുരങ്കം ഐഡിഎഫ് അടച്ചു. ഏകദേശം 4,500 ക്യുബിക് മീറ്റർ കോൺക്രീറ്റ് ഉപയോഗിച്ചാണ് തുരങ്കം പൂർണമായും അടച്ചത്.