Monday, December 23, 2024

HomeMain Storyസാമന്ത ഹാര്‍വേയ്ക്ക് ബുക്കര്‍ പ്രൈസ്

സാമന്ത ഹാര്‍വേയ്ക്ക് ബുക്കര്‍ പ്രൈസ്

spot_img
spot_img

ലണ്ടന്‍: ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരം ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വേയ്ക്ക്. ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന ‘ഓര്‍ബിറ്റല്‍’ എന്ന നോവലിനാണ് പുരസ്‌കാരം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറുയാത്രികര്‍ ഭൂമിയെ വലംവെയ്ക്കുന്ന കഥയാണ് നോവല്‍ പറയുന്നത്.

കലാകാരനും എഴുത്തുകാരനുമായ എഡ്മണ്ട് ഡി വാള്‍ അധ്യക്ഷനായ പുരസ്‌കാര നിര്‍ണയ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. നോവലിസ്റ്റ് സാറാ കോളിന്‍സ്, പ്രശസ്ത എഴുത്തുകാരന്‍ ജസ്റ്റിന്‍ ജോര്‍ദാന്‍, യിയുന്‍ ലി, സംഗീതജ്ഞനും സംഗീതസംവിധായകനുമായ നിതിന്‍ സാഹ്നി എന്നിവര്‍ സമിതി അംഗങ്ങളായിരുന്നു. പുരസ്‌കാര ജേതാവിന് 50,000 പൗണ്ട് ( ഏകദേശം 64,000 രൂപ) ആണ് സമ്മാനത്തുക ലഭിക്കുക.

ലോക്ഡൗണ്‍ സമയത്താണ് സാമന്ത ഈ നോവല്‍ എഴുതാനാരംഭിച്ചത്. അമേരിക്ക, റഷ്യ, ഇറ്റലി, ബ്രിട്ടന്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ബഹിരാകാശ യാത്രികര്‍ 24 മണിക്കൂറില്‍ 16 സൂര്യോദയങ്ങള്‍ക്കും സൂര്യാസ്തമയങ്ങള്‍ക്കും സാക്ഷികളാകുന്നതുമായി ബന്ധപ്പെട്ടാണ് നോവല്‍ പുരോഗമിക്കുന്നത്. യുകെയിലും അയര്‍ലന്‍ഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ഫിക്ഷനുള്ള ഏറ്റവും മികച്ച സാഹിത്യ പുരസ്‌കാരമായാണ് ബുക്കര്‍ പ്രൈസ് കണക്കാക്കപ്പെടുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments