Monday, February 24, 2025

HomeMain Storyഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ  ഒറ്റദിവസം നഷ്ടമായത് 46 പലസ്തീൻ ജീവനുകൾ

ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ  ഒറ്റദിവസം നഷ്ടമായത് 46 പലസ്തീൻ ജീവനുകൾ

spot_img
spot_img

ജറുസലം: ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ ഒറ്റദിവസം നഷ്ടമായത് 46 പലസ്തീൻ ജീവനുകൾ. പുറംലോകവുമായിബന്ധപ്പെടാൻ കഴിയാതെയുള്ള വടക്കൻഗാസയിൽഭക്ഷണവുംവെള്ളവുമെത്തിക്കാനുള്ളജീവകാരുണ്യസംഘടനകളുടെശ്രമംതുടരുന്നതിനിടെയാണ് ഇസ്രയേൽആക്രമണങ്ങളിൽ ഗാസയിൽ ഒറ്റദിവസം 46 പലസ്തീൻകാർകൊല്ലപ്പെട്ടത്.

കഴിഞ്ഞദിവസംകഫറ്റേരിയയിൽബോംബാക്രമണത്തിൽ കൊല്ലപ്പെട്ട11 പേരും ഇതിൽ ഉൾപ്പെടുന്നു. ചൊവ്വാഴ്ച്‌ച ലബനൻതലസ്ഥാനമായ ബെയ്റൂട്ടിലെതെക്കൻമേഖലയിൽബോംബാക്രമണങ്ങളിൽ 18 പേരുംകൊല്ലപ്പെട്ടു. വടക്കൻ ഇസ്രയേൽനഗരമായ ഹൈഫയിലെ ഒരുനഴ്സ‌റി സ്‌കൂളിനു സമീപംഹിസ്ബുല്ലയുടെ റോക്കറ്റ്പതിച്ചെങ്കിലും ആളപായമില്ല.കുട്ടികൾ ബോംബ്ഷെ ൽട്ടറിലായിരുന്നു.ഗാസയിൽ സഹായവിതരണം സാധ്യമാക്കാൻ ആക്രമണം നിർത്തണമെന്ന ആവശ്യം യുഎസ് ആവർത്തിച്ചു. ഗാസയിൽ ഇസ്രയേൽ ലക്ഷ്യം നേടിക്കഴിഞ്ഞ സാഹചര്യത്തിൽ യുദ്ധം നിർത്താൻ സമയമായെന്ന് ‌സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ പറഞ്ഞു. വടക്കൻ ഗാസയിലേക്ക് ഭക്ഷണവുമായി പോയ ഒരു ട്രക്ക് മാത്രമാണ് ഈ മാസം ഇസ്രയേൽ കടത്തിവിട്ടതെന്ന് യുഎൻ വ്യക്തമാക്കി. ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 43,712 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. 1,03,258 പേർക്കു പരുക്കേറ്റു. ലബനനിൽ ഇതുവരെ 3287 പേർ കൊല്ലപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments