Tuesday, June 3, 2025

HomeMain Storyട്രംപിന്റെ വിജയത്തിനുശേഷം ഒരു ലക്ഷത്തിലേറെ പേര്‍ 'എക്‌സ്' വിട്ടതായി റിപ്പോര്‍ട്ട്

ട്രംപിന്റെ വിജയത്തിനുശേഷം ഒരു ലക്ഷത്തിലേറെ പേര്‍ ‘എക്‌സ്’ വിട്ടതായി റിപ്പോര്‍ട്ട്

spot_img
spot_img

ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപിന്റെ വിജയം സ്ഥിരീകരിച്ച യു.എസ് തെരഞ്ഞെടുപ്പിനു പിന്നാലെ രാജ്യത്തിനകത്തെ ലക്ഷത്തിലധികം ഉപയോക്താക്കള്‍ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ‘എക്‌സ്’ വിട്ടതായി റിപ്പോര്‍ട്ട്.

115,000 ലധികം യു.എസ് ഉപയോക്താക്കള്‍ തെരഞ്ഞെടുപ്പി?ന്റെ പിറ്റേന്ന് അവരുടെ ‘ത’ അക്കൗണ്ടുകള്‍ നിര്‍ജ്ജീവമാക്കിയതായി ഡിജിറ്റല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ‘സിമിലാര്‍വെബി?’നെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. 2022ല്‍ ശതകോടീശ്വരനും ടെസ്‌ല ഉടമയുമായ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് ശേഷം ‘എക്‌സി’ന്റെ ഏറ്റവും വലിയ ഉപയോക്തൃ തിരസ്‌കാരമാണിതെന്ന് പറയുന്നു.

‘എക്‌സ്’ ഉപേക്ഷിച്ചവര്‍ ‘ബ്ലൂസ്‌കൈ’ പോലുള്ള ബദല്‍ പ്ലാറ്റ്‌ഫോമിലേക്ക് കുടിയേറുന്നതായും സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ‘ബ്ലൂസ്‌കൈ’യുടെ ഉപയോക്തൃ അടിത്തറ 90 ദിവസത്തിനുള്ളില്‍ ഇരട്ടിയായെന്നും ഒരൊറ്റ ആഴ്ചയില്‍ പത്തു ലക്ഷം പുതിയ സൈന്‍-അപ്പുകള്‍കൂടി നേടി 15 ദശലക്ഷത്തിലെത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലുള്ള മസ്‌കി??ന്റെ സ്വാധീനത്തെ തുടര്‍ന്നാണ് ഈ പ്രവണത ശക്തിപ്പെട്ടത്. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തുണക്കുന്നതിന് മസ്‌ക് മാസങ്ങളോളം ‘എക്സ്’ ഉപയോഗിച്ചു?. കൂടാതെ മസ്‌ക് എക്‌സില്‍ നേരത്തെ വരുത്തിയ മാറ്റങ്ങളായ മോഡറേറ്റര്‍മാരെ വെട്ടിക്കുറക്കല്‍, നിരോധിത അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കല്‍, വംശീയ-നാസി അക്കൗണ്ടുകള്‍ അനുവദിക്കല്‍ തുടങ്ങിയവയെല്ലാം കമ്പനിയുടെ പ്രധാന ബിസിനസ് തകര്‍ച്ചയിലേക്ക് നയിച്ചു.

പ്രമുഖ പത്രപ്രവര്‍ത്തകരായ ചാര്‍ലി വാര്‍സെല്‍, ന്യൂയോര്‍ക്ക് ടൈംസി?ന്റെ മാരാ ഗേ, മുന്‍ സി.എന്‍.എന്‍ അവതാരകന്‍ ഡോണ്‍ ലെമണ്‍ തുടങ്ങിയവര്‍ എക്‌സില്‍ നിന്ന് പുറത്തുകടക്കുന്നുവെന്നും ‘ബ്ലൂസ്‌കൈ’യില്‍ ചേര്‍ന്നുവെന്നും പ്രഖ്യാപിച്ചു. യു.എസ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മസ്‌കി?ന്റെ സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് വാര്‍ത്താ പ്രസാധകരായ ‘ദി ഗാര്‍ഡിയനും’ ബുധനാഴ്ച എക്സില്‍നിന്ന് പുറത്തുപോകുകയാണെന്ന് പ്രഖ്യാപിച്ചു. സൈറ്റിലെ ഏതെങ്കിലും ഔദ്യോഗിക ഗാര്‍ഡിയന്‍ അക്കൗണ്ടുകളില്‍നിന്ന് ഇനി പോസ്റ്റ് ചെയ്യില്ലെന്ന് പ്രസ്താവനയില്‍ ‘ദി ഗാര്‍ഡിയന്‍’ പറഞ്ഞു. എക്‌സ് ഒരു വിഷ പ്ലാറ്റ്ഫോമാണെന്നും രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ മസ്‌ക് അത് ഉപയോഗിക്കുന്നുവെന്നും തുറന്നടിച്ചുകൊണ്ടായിരുന്നു ഇത്. ഗാര്‍ഡിയന് ‘എക്സി’ല്‍ 80ലധികം അക്കൗണ്ടുകളുണ്ട്. ഏകദേശം 27 ദശലക്ഷം ഫോളോവേഴ്സുമുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments