Monday, December 23, 2024

HomeMain Storyഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനത്തിൽ മുന്നിൽ അമേരിക്കയും ഏഷ്യൻ നഗരങ്ങളും: വിമർശനവുമായി കാലാവസ്ഥാ ഉച്ചകോടി

ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനത്തിൽ മുന്നിൽ അമേരിക്കയും ഏഷ്യൻ നഗരങ്ങളും: വിമർശനവുമായി കാലാവസ്ഥാ ഉച്ചകോടി

spot_img
spot_img

ബാകു: കാലാവസ്ഥാ വ്യതിയാനത്തെ സാരമായി ബാധിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനത്തിൽ മുന്നിലുള്ളത് അമേരിക്കയും ഏഷ്യയിലെ നഗരങ്ങളുമെന്ന് റിപ്പോർട്ട്. ലോകത്ത് ഏറ്റവുമധികം ആളുകളുള്ള ഷാങ്ഹായ് നഗരമാണ് കാർബൺ വാതക ബഹിർഗമനത്തിൽ മുന്നിലുള്ളതെന്നാണ് അസർബൈജാനിൽ നടക്കുന്ന കാലവസ്ഥാ ഉച്ചകോടിയിൽ പുറത്ത് വന്ന കണക്ക് വിശദമാക്കുന്നത്. ആർട്ടിഫീഷ്യൽ ഇൻറലിജൻസ് സഹായത്തോടെ തയ്യാറാക്കിയ കണക്കിലാണ് കാർബൺ വാതക ബഹിർഗമനത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ചൈനീസ് നഗരങ്ങളാണ്. ആറാം സ്ഥാനത്ത് അമേരിക്കയിലെ ടെക്സാസാണ് ഉള്ളത്. 

വെള്ളിയാഴ്ചയാണ് കാലാവസ്ഥ ഉച്ചകോടിയിൽ കണക്ക് പുറത്ത് വിട്ടത്. സാറ്റലൈറ്റുകളിൽ നിന്നുള്ള വിവരങ്ങളും ഭൂമിയിലെ നീരീക്ഷണങ്ങളും ആർട്ടീഫീഷ്യൽ ഇന്റലിജൻസിന്റേയും സഹായത്തോടെയാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. ആഗോളതലത്തിൽ 9000 നഗര കേന്ദ്രങ്ങളിൽ കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് എന്നിവ ആദ്യമായി വളരെ ഉയർന്ന നിലയിലാണെന്നും ഉച്ചകോടിയിലെ കണക്കിനെ അടിസ്ഥാനമാക്കി അന്തർ ദേശീയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ഭൂമിയിലെ കാർബൺ ഡൈ ഓക്സൈസ്, മീഥേൻ മലിനീകരണം 0.7 ശതമാനം ഉയർന്ന് 61.2 ബില്യൺ മെട്രിക് ടൺ ആയെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. മറ്റ് കണക്കുകളേക്കാൾ സമഗ്രമായതാണ് റിപ്പോർട്ടെന്നാണ് റിപ്പോർട്ട് തയ്യാറാക്കിയ ക്ലൈമറ്റ് ട്രേസസ് സ്ഥാപകർ വിശദമാക്കുന്നത്. 

ചില നഗരങ്ങളിൽ നിന്നുള്ള കാർബൺ വാതക ബഹിർഗമനം ചില രാജ്യങ്ങളുടെ ആകെ കണക്കിനേക്കാൾ അധികമാണ്. കൊളംബിയ,നോർവേ  പോലുള്ള രാജ്യങ്ങളുടെ  ആകെ കാർബൺ വാതക ബഹിർഗമനത്തേക്കാൾ അധികമാണ് ഷാങ്ഹായ് നഗരത്തിൽ നിന്നുള്ള ഹരിത വാതകങ്ങളുടെ ബഹിർഗമനമെന്നും റിപ്പോർട്ട് വിശദമാക്കുന്നു. 256 മില്യൺ മെട്രിക് ടൺ ഹരിത വാതകങ്ങളേയാണ് ഷാങ്ഹായ് നഗരം പുറന്തള്ളുന്നത്. ടോക്കിയോ 250 മില്യൺ മെട്രിക് ടൺ, ന്യൂയോർക്ക് നഗരം 160 മില്യൺ മെട്രിക് ടൺ, ഹൂസ്റ്റൺ 150 മില്യൺ മെട്രിക് ടൺ, ദക്ഷിണ കൊറിയ 142 മില്യൺ മെട്രിക് ടൺ ഹരിതഗൃഹ വാതകങ്ങളെ പുറം തള്ളുന്നു. 

ചൈന, ഇന്ത്യ, ഇറാൻ, ഇന്തോനേഷ്യ, റഷ്യ എന്നീ രാജ്യങ്ങളിൽ 2022 ലേക്കാൾ വലിയ രീതിയിലുള്ള കാർബൺ ബഹിർഗമനം കൂടിയെന്നും റിപ്പോർട്ട് വിശദമാക്കുന്നു. വെനസ്വേല, ജപ്പാൻ, ജർമ്മനി, ബ്രിട്ടൻ, അമേരിക്ക എന്നിവിടങ്ങളിൽ മുൻ വർഷങ്ങളേക്കാൾ കാർബൺ ബഹിർഗമനം കുറഞ്ഞുവെന്നും കാലാവസ്ഥാ ഉച്ചകോടിയിൽ അവതരിപ്പിച്ച കണക്കുകൾ വിശദമാക്കുന്നു. ഫോസിൽ ഇന്ധന ഉൽപാദകരായ രാജ്യങ്ങൾ കാലാവസ്ഥാ ഉച്ചകോടിയുടെ ആതിഥ്യം വഹിക്കുന്നതിനെ രൂക്ഷമായി വിമർശിക്കുന്നതാണ് റിപ്പോർട്ട്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments