Monday, December 23, 2024

HomeMain Storyജപ്പാനിലെ യുറീക്കോ രാജകുമാരി 101-ാം വയസിൽ അന്തരിച്ചു

ജപ്പാനിലെ യുറീക്കോ രാജകുമാരി 101-ാം വയസിൽ അന്തരിച്ചു

spot_img
spot_img

ടോക്കിയോ ജപ്പാനിലെ മുതിർന്ന രാജകുടുംബാംഗമായ യുറീകൊ രാജകുമാരി 101-ാം വയസ്സിൽ അന്തരിച്ചു. മുൻ ചക്രവർത്തി ഹിരോഹിതോയുടെ ഇളയസഹോദരൻ മികാസ രാജകുമാരന്റെ പത്നിയാണ്. രണ്ടാം ലോകയുദ്ധ കാലത്ത് യുഎസ് ബോംബ് ആക്രമണത്തിൽ വീട് തകർന്നതിനെത്തുടർന്ന് താൽക്കാലിക അഭയകേന്ദ്രത്തിൽ കഴിയേണ്ടി വന്ന യുറീകൊ, ഭർത്താവിന്റെ ചരിത്രഗവേഷണത്തിനു പിന്നിലെ കരുത്തായിരുന്നു.

ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു. നൃത്തം ചെയ്യാൻ ഇഷ്‌ടപ്പെടുകയും യുദ്ധങ്ങളെ വെറുക്കുകയും ചെയ്തിരുന്ന മികാസ രാജകുമാരൻ 100-ാം വയസ്സിലാണു മരിച്ചത്. യുറീകൊയുടെ വിയോഗത്തോടെ രാജകുടുംബത്തിൽ 4 പുരുഷൻമാരടക്കം 16 പേർ മാത്രമാണ് അവശേഷിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments