അഹമ്മദാബാദ്:ഗുജറാത്ത് തീരത്ത് മല്‍സ്യബന്ധ ബോട്ടില്‍നിന്ന് 700 കിലോ ഗ്രാം മെത്താംഫെറ്റമിന്‍ പിടികൂടി.ഗുജറാത്ത് പൊലീസും നാവികസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് രജിസ്‌ട്രേഷന്‍ ഇല്ലാത്ത കപ്പല്‍ പിടികൂടിയത്. പിടികൂടിയ മെത്താംഫെറ്റമിന് ഏകദേശം 1700 കോടി രൂപ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്.
തിരിച്ചറിയല്‍ രേഖകളില്ലാതെ കപ്പലില്‍ കണ്ടെത്തിയ എട്ട് വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇവര്‍ ഇറാനിയന്‍ പൗരന്മാരാണെന്ന് അവകാശപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോര്‍ബന്തറില്‍ ആഴക്കടലില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളിലാണ് ശതകോടികള്‍ വിലവരുന്ന ലഹരിമരുന്ന് പിടികൂടിയത്. മല്‍സ്യബന്ധന യാനത്തില്‍ പ്രത്യേക അറകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 700 കിലോയിലേറെ മെത്താംഫെറ്റമിന്‍.