Monday, December 23, 2024

HomeMain Storyബൈഡനും ഷീ ജിങ്പിങ്ങുമായി കൂടിക്കാഴ്ച്ച നടത്തി

ബൈഡനും ഷീ ജിങ്പിങ്ങുമായി കൂടിക്കാഴ്ച്ച നടത്തി

spot_img
spot_img

ലിമ: അമേരിക്കൻ  പ്രസിഡൻ്റ് പദവി ഒഴിയാനിരിക്കെ ചൈനയുടെ പ്രസിഡൻ്റ് ഷീ ജിങ്പിങ്ങുമായി അ വസാന കൂടിക്കാഴ്‌ച നടത്തി ജോ ബൈഡൻ. പെറുവിന്റെ

 തലസ്ഥാനമായ ലിമയിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (അ പെക്) ഉച്ചകോടിക്കിടെയാണ് ഇരുവരും കണ്ടു മുട്ടിയത്. കഴിഞ്ഞ വർഷം കാലിഫോർണിയയി ൽ അപെക് ഉച്ചകോടിക്കു ശേഷം ആദ്യമായാണ് ഇരു നേതാക്കളും കണ്ടുമുട്ടുന്നത്. ചൈന യുടെ ഇറക്കുമതിക്ക് 60 ശതമാനം നികുതി ചുമ ത്തുമെന്ന് പറയുന്ന ഡോണൾഡ് ട്രംപ് പ്രസിഡ ന്റായാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുമോയെന്ന ആശങ്ക നിലനിൽക്കെയാണ് കൂടിക്കാഴ്ച.

സുസ്ഥിരമായ ചൈന -അമേരിക്ക ബന്ധം ഇരു രാജ്യങ്ങൾക്കും മാത്രമല്ല മനുഷ്യരാശിയുടെ ഭാ വിക്കും നിലനിൽപിനും നിർണായകമാണെന്ന് കൂടിക്കാഴ്ചയിൽ ചൈനീസ് പ്രസിഡന്റ് ചൂണ്ടി ക്കാട്ടി. ഇരു രാജ്യങ്ങൾക്കും പരസ്പരം യോജി ക്കാൻ കഴിയുന്ന രീതിയിലുള്ള ശരിയായ തീരു മാനങ്ങൾ യു.എസ് എടുക്കണമെന്നും അദ്ദേ ഹം ആവശ്യപ്പെട്ടു. യു.എസിൻ്റെ പുതിയ ഭരണ കൂടവുമായി സഹകരണം ശക്തമാക്കാനും ആ ശയവിനിമയം നടത്താനും ഭിന്നതകൾ പരിഹരി ച്ച് ശക്തമായ ബന്ധത്തിലേക്ക് നീങ്ങാനും ചൈ ന തയാറാണെന്നും ഷീ വ്യക്തമാക്കി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ തെറ്റി ദ്ധാരണകൾ ഒഴിവാക്കുമെന്നും മത്സരം ഏറ്റുമുട്ട ലിലേക്ക് നീങ്ങുന്നില്ലെന്ന് ഉറപ്പാക്കുമെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കാനുള്ള തീരു മാനത്തിൽനിന്ന് ഉത്തര കൊറിയയെ ചൈന പി ന്തിരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments