പാലക്കാട്: ആവേശത്തിരമാല തീര്‍ത്ത കൊട്ടിക്കലാശത്തോടെ പാലക്കാട് ഉപതെരഞ്ഞടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. യുഡിഎഫ്, എല്‍ഡിഎഫ്,എന്‍ഡിഎ മുന്നണികളുടെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പാലക്കാട് കോട്ടമൈതാനം കേന്ദ്രീകരിച്ച് നടന്ന കൊട്ടിക്കലാശത്തില്‍ പങ്കാളികളായത്. ചൊവ്വാഴ്ചച് നിശബ്ദ പ്രചാരണം. ബുധനാഴ്ച്ചയാണ് വോട്ടെടുപ്പ്.
പാലക്കാട് നിലനിര്‍ത്താനായി യുഡിഎഫും പിടിച്ചെടുക്കാനായി ബിജെപിയും അട്ടിമറിക്കായി എല്‍ഡിഎഫും പോരാട്ടത്തിനിറിയതോടെ പ്രചാരണത്തിലുടനീളം അതേ ആവേശവും വീറുമാണ് കണ്ടത്.
യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ ക്യാംപുകളെല്ലാം ഒരുപോലെ ആത്മവിശ്വാസത്തിന്റെയും ആവേശത്തിന്റെയും പരകോടിയിലാണ്. രാഹുല്‍ മാങ്കൂട്ടം യുഡിഎഫിനു വേണ്ടി പോരാട്ടത്തെ നയിക്കുമ്പോള്‍ സി. കൃഷ്ണകുമാറിനെയായിരുന്നു മണ്ഡലം പിടിച്ചടക്കാനായി ബിജെപി നിയോദഗിച്ചത്. കോണ്ഗ്രസില്‍ നിന്നും അടര്‍ത്തിയെടുത്ത പി. സരിന്‍ ഇടതു സ്ഥാനാര്‍ഥിയും.
കോണ്‍ഗ്രസിനുള്ളിലെ പൊട്ടിത്തെറി, പി. സരിന്റെ പുറത്തുപോക്കും ഇടതുപക്ഷത്തേക്കുള്ള കൂടുമാറ്റവും, സിപിഎം ഉയര്‍ത്തിയ നീലട്രോളി വിവാദം, ബിജെപിയുമായുള്ള സന്ദീപ് വാര്യരുടെ അകല്‍ച്ച, സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനം എന്നിങ്ങനെ വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാതിരുന്ന പാലക്കാട്ടെ പരസ്യ പ്രചാരണത്തിനാണ് തിരശീല വീണത്.
വൈകിട്ടോടെ ആട്ടും പാട്ടവും മേളവുമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അത്യാവേശത്തില്‍ നേതാക്കളും പ്രവര്‍ത്തകരും പാലക്കാട് നഗരം കീഴടക്കി. അണികള്‍ക്ക് ആവേശം പകര്‍ന്ന് സ്ഥാനാര്‍ഥികളും മുന്നണി നേതാക്കളുമെല്ലാം പ്രചാരണത്തിനു മുന്‍നിരയിലുണ്ടായിരുന്നു