തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക്. അടുത്ത വര്‍ഷം ടീം കേരളത്തിലെത്തും എന്നാണ് വിവരം. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ അനുമതി കിട്ടിയയെന്നാണ് സൂചന. ഇത് സംബന്ധിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം ബുധനാഴ്ച്ച ഉണ്ടാവും. ലയണല്‍ മെസിയും കേരളത്തിലേക്ക് വരുമോ എന്ന കാര്യത്തില്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ അന്തിമ തീരുമാനമെടുക്കും. കേരളത്തില്‍ രണ്ട് മത്സരങ്ങള്‍ ഉണ്ടാവാനാണ് സാധ്യത. അര്‍ജന്റീന ദേശീയ ടീമും ഏഷ്യയിലെ പ്രഖുഖ ടീമുമായും മത്സരത്തിന് സാധ്യതയുണ്ട്. സ്‌പോണ്‍സര്‍ വഴിയായിരുന്നു യാത്ര ചെലവ് കണ്ടെത്തുക.
കേരളത്തില്‍ രണ്ട് മത്സരങ്ങള്‍ ഉണ്ടാവാനാണ് സാധ്യത. അര്‍ജന്റീന ദേശീയ ടീമും ഏഷ്യയിലെ പ്രഖുഖ ടീമുമായും മത്സരത്തിന് സാധ്യതയുണ്ട്.രാജ്യാന്തര മത്സരങ്ങളുടെ ഷെഡ്യൂളും എഎഫ്‌ഐ തീരുമാനവും മെസിയുടെ കാര്യത്തില്‍ നിര്‍ണ്ണായകം.സൗഹൃദ മത്സരം കളിക്കാനുള്ള ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നേരത്തെ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലേക്ക് ക്ഷണിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ വ്യക്തമാക്കിയത്. അര്‍ജന്റീന ടീമിനെ ഇന്ത്യയിലെത്തിക്കാനുള്ള ഉയര്‍ന്ന ചെലവായിരുന്നു ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ക്ഷണം നിരസിക്കുന്നതിന് കാരണമായത്.2022-ല്‍ ഫുട്‌ബോള്‍ ലോകകപ്പ് നേടിയത് അര്‍ജന്റീനയായിരുന്നു. കേരളത്തില്‍ ഏറെ ആരാധകരുള്ള ഫുട്‌ബോള്‍ ടീമാണ് അര്‍ജന്റീന.
കേരളത്തിലെ ലോകകപ്പ് ആവേശം അന്താരാഷ്ട്ര തലത്തില്‍ തന്നെ വാര്‍ത്തയായിരുന്നു. ലോകകപ്പ് വിജയത്തിന് പിന്നാലെ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ കേരളത്തെയടക്കം പരാമര്‍ശിച്ച് നന്ദിയറിയിച്ചിരുന്നു.