ജോർജ്ടൗൺ: 19-ാം ലോക പുരസ്കാരങ്ങളിർ, ‘ദ ഓർഡർ ഓഫ് എക്സലൻസ്’ നേടി നരേന്ദ്ര മോദി. ബ്രസീലിലെ ജി-20 ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിന് ഗയാനയിലെത്തി. പതിവില്ലാത്ത വിധം പ്രസിഡന്റ് ഇർഫാൻ അലിയും 12ലേറെ കാബിനറ്റ് മന്ത്രിമാരും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി. 56 വർഷത്തിനു ശേഷം ഗയാന സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. ഇന്ത്യൻ വംശജരുമായി അദ്ദേഹം സംവദിച്ചു.
പ്രസിഡന്റ് ഇർഫാൻ അലിയുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി ഗയാന പാർലമെന്റിനെ അഭിസംബോധന ചെയ്യും. ഗയാനയിൽ 3.2 ലക്ഷം ഇന്ത്യൻ വംശജരുണ്ടെന്നാണ് വിദേശമന്ത്രാലയത്തിന്റെ കണക്ക്. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി നൈജീരിയ സന്ദർശിച്ച പ്രധാനമന്ത്രി മോദിക്ക് ആ രാജ്യം ഉന്നതതല ബഹുമതി സമ്മാനിച്ചിരുന്നു.