ന്യൂഡല്‍ഹി: ഗൗതം അദാനി ഇന്ത്യ-അമേരിക്ക നയങ്ങള്‍ ലംഘിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി അദാനിയെ സംരക്ഷിക്കുന്നുവെന്നും, മോദിയും അദാനിയും ചേര്‍ന്ന് 2000 കോടിയുടെ അഴിമതി നടത്തിയെന്നും. അഴിമതിക്ക് പിന്നില്‍ ഒരു വ്യക്തി മാത്രമല്ല എന്നും, ഇതിന് പിന്നിലെ മുഴുവന്‍ നെറ്റ് വര്‍ക്കിനെയും കോണ്‍ഗ്രസ് തുറന്നുകാട്ടുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് ആവശ്യപ്പെടുന്ന അന്വേഷണത്തെ സാധൂകരിക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 2000 കോടി അഴിമതി നടന്നിട്ട് അന്വേഷണമോ അറസ്റ്റോ ഇതുവരെ ഉണ്ടായിട്ടില്ലെന്നും. ഇന്ത്യയില്‍ അദാനി സുരക്ഷിതനാണ്. മോദിയാണ് അദാനിക്ക് പിന്നില്‍. അദാനിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. ഇതിന് പിന്നില്‍ ഉള്ളവരെയും അറസ്റ്റ് ചെയ്യണം.
പ്രധാനമന്ത്രിയുടെ ഫണ്ടിംഗിന് പിന്നില്‍ അദാനിയാണ്. അതുകൊണ്ട് ആണ് മോദി ഒന്നും ചെയ്യാത്തത്. പ്രധാനമന്ത്രിയുടെ പ്രതിച്ഛായ ഈ വിഷയങ്ങള്‍ തകര്‍ത്തുവെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.സൗരോര്‍ജ്ജ കരാറുകള്‍ നേടാന്‍ ഇന്ത്യയില്‍ 2000 കോടിയിലധികം രൂപ കൈക്കൂലി നല്‍കിയെന്ന് ആരോപിച്ച് ഗൗതം അദാനിക്കെതിരെ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയുടെ കുറ്റപത്രം പുറത്തിറങ്ങിയിരുന്നു.