കൽപറ്റ:സഹായം നൽകാനാവില്ലെന്നു കേന്ദ്ര സർക്കാരും പണമില്ലെന്നു സംസ്ഥാന സർക്കാരും പറയുമ്പോൾ, വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ചവരുടെ ജീവിതം ഇരുളിൽ. ‘ഇനിയെന്ത്?’ എന്ന ചോദ്യവുമായാണ് ഓരോ ദിവസവും അവർ തള്ളി നീക്കുന്നത്.
എല്ലാവരേയും പുനരധിവസിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ ഇടയ്ക്കിടെ വാഗ്ദാനം നൽകുമെന്നല്ലാതെ യാതൊരു നടപടിയുമില്ല. സന്നദ്ധ സംഘടനകളും വ്യക്തികളും സഹായിച്ചാൽ മാത്രമേ പുനരധിവാസം നടക്കൂ എന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. പുനരധിവാസത്തിന് സർക്കാർ കണ്ടെത്തിയ സ്ഥലവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസുമായി.
അതിനാൽ പുനരധിവാസം പുത്തുമലയിലും കവളപ്പാറയിലും നടത്തിയതുപോലെയായിരിക്കും എന്നാണ് ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതർ ആശങ്കപ്പെടുന്നത്.