Thursday, November 21, 2024

HomeMain Storyഇസ്രയേൽ പ്രധാനമന്ത്രിക്കും മുൻ പ്രതിരോധ മന്ത്രിക്കും അറസ്റ്റ് വാറന്റ്

ഇസ്രയേൽ പ്രധാനമന്ത്രിക്കും മുൻ പ്രതിരോധ മന്ത്രിക്കും അറസ്റ്റ് വാറന്റ്

spot_img
spot_img

ലണ്ടൻ:  ഇസ്രയേൽ പ്രധാനമന്ത്രിക്കുംമുൻ പ്രതിരോധ മന്ത്രിക്കും ഹമാസ് സൈനിക കമാൻഡർക്കും അറസ്‌റ്റ് വാറൻ്റ് .രാജ്യാന്തര ക്രിമിനൽ കോടതി(ഐസിസി)യാണ് വാറന്റ്അയച്ചത്.. 

ഇസ്രയേലിൻ്റെ വാദങ്ങൾ തള്ളിക്കളഞ്ഞാണ് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, യോവ് ഗാലന്റ്എന്നിവർക്കു വാറണ്ട് അയച്ചത്. ഹമാസ്മിലിട്ടറി കമാൻഡർ മുഹമ്മദ് ദെയ്ഫിനുംവാറണ്ട് അയച്ചു. ഇസ്രയേലുംഹമാസുമായുള്ള യുദ്ധത്തിലെയുദ്ധകുറ്റങ്ങളുടെയും മനുഷ്യാവകാശലംഘനങ്ങളുടെയും പേരിലാണ് വാറണ്ട്. . മുഹമ്മദ് ദെയ്‌ഫ്ജൂലൈയിൽ വ്യോമാക്രമണത്തിൽകൊല്ലപ്പെട്ടെന്നാണ് ഇസ്രയേൽ സൈന്യംവ്യക്തമാക്കിയിരുന്നത്. 

മൂന്നുപേർക്കുംക്രിമിനൽപ്രവർത്തനങ്ങളുടെഉത്തരവാദിത്തമുണ്ടെന്നും അതുവ്യക്തമാക്കുന്ന സാഹചര്യങ്ങളുണ്ടെന്നുംകോടതി നിരീക്ഷിച്ചു. ഇസ്രയേലുംഹമാസും ആരോപണങ്ങൾ നിഷേധിച്ചു.കഴിഞ്ഞ മേയിലാണ് ഐസിസി പ്രോസിക്യൂട്ടർ കരിം ഖാൻ നെതന്യാഹുവിനും ഗാലൻ്റിനും ദെയ്‌ഫിനും രണ്ട് ഹമാസ് നേതാക്കൾക്കുമെതിരെ വാറണ്ട് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിൽ ഹമാസ് നേതാക്കളായ ഇസ്മയിൽ ഹനിയയും യഹ്യ സിൻവറും കൊല്ലപ്പെട്ടിരുന്നു. ദെയ്ഫും കൊല്ലപ്പെട്ടെന്നാണ് ഇസ്രയേൽ പറയുന്നത്. 2023 ഒക്ടോബർ ഏഴിലെ അക്രമ സംഭവങ്ങളിലാണ് കേസ് നടക്കുന്നത്. ഹമാസ് തെക്കൻ ഇസ്രയേലിൽ ആക്രമണം നടത്തി 1200 പേരെ കൊലപ്പെടുത്തിയിരുന്നു. 251പേരെ ബന്ദികളാക്കി. ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിൽ 44000 പേർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ജനങ്ങളെ ബന്ദികളാക്കി ഉപദ്രവിക്കുക, ബലാൽസംഗം, തടവിൽ പാർപ്പിക്കുക, കൊലപാതകം എന്നിവയാണ് ഹമാസിനെതിരെ പ്രോസിക്യൂഷൻ ആരോപിക്കുന്ന കുറ്റങ്ങൾ. ജനവാസ മേഖലകളിൽ ആക്രമണം നടത്തി നിരവധി പേരെ കൊലപ്പെടുത്തിയെന്നാണ്  ഇസ്രയേലിന് നേർക്കുള്ള  ആരോപണം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments