Monday, December 23, 2024

HomeMain Storyപാകിസ്ഥാനില്‍ വാഹനങ്ങള്‍ക്ക് നേരെ വെടിവെപ്പ്; 50 പേർ കൊല്ലപ്പെട്ടു

പാകിസ്ഥാനില്‍ വാഹനങ്ങള്‍ക്ക് നേരെ വെടിവെപ്പ്; 50 പേർ കൊല്ലപ്പെട്ടു

spot_img
spot_img

ലാഹോർ: വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ വാഹനത്തിന് നേര്‍ക്ക് അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ എട്ടു സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു. അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ കുറം ജില്ലയിലാണ് ആക്രമണമുണ്ടായത്.

ഷിയാ മുസ്ലിങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേര്‍ക്ക് പത്ത് പേരോളം വരുന്ന ആക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞ മാസങ്ങളില്‍ ഈ മേഖലയില്‍ സുന്നി-ഷിയാ മുസ്ലീങ്ങള്‍ തമ്മില്‍ വന്‍ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ മാസം ഇവിടെ സമാനമായ ആക്രമണത്തില്‍ പതിനഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments