ജറുസലം : ലബനനുമായുള്ളെ സംഘർഷത്തിൽ ഇസ്രയേൽ വെടിനിർത്തൽ യാതാർഥ്യമാകുന്നു: ഔദ്യോഗിക പ്രഖ്യാപനം അമേരിക്കൻ പ്രസിഡന്റ് നടത്തുംലബനനുമായുള്ള സംഘർഷത്തിൽ വെടിനിർത്തലിനു തയാറാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി.. വെടിനിർത്തൽ നിർദേശം ഇസ്രയേലിന്റെ സുരക്ഷാകാര്യ കാബിനറ്റ് യോഗം അംഗീകരിച്ചു. ഇനി മന്ത്രിസഭാ യോഗത്തിന്റെ കൂടി അംഗീകാരം ലഭിച്ചാൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. വെടിനിർത്തൽ സംബന്ധിച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ വൈറ്റ് ഹൗസിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
വെടിനിർത്തൽ നിർദേശങ്ങൾ ഹിസ്ബുല്ല ലംഘിച്ചാൽ ശക്‌തമായി തിരിച്ചടിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.ഇറാനിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, സൈന്യത്തിന് വിശ്രമം നൽകുന്നതിനൊപ്പം കുറവുവന്ന ആയുധങ്ങൾ വീണ്ടും സംഭരിക്കുക,ഹമാസിനെ ഒറ്റപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് വെടിനിർത്തലിനു കാരണമെന്ന് നെതന്യാഹു പറഞ്ഞു. “ആക്രമണം ആരംഭിച്ച ദിനങ്ങളെ അപേക്ഷിച്ച് ഹിസ്ബുല്ല വളരെ ദുർബലമാണെന്നും അവരുടെ നേതൃനിരയെ വധിച്ചതിനൊപ്പം മിസൈലുകളും റോക്കറ്റുകളും തകർത്തു. അവരുടെ ആയിരക്കണക്കിന് പോരാളികളെ നിർവീര്യമാക്കി.അതിർത്തിക്കടുത്തുള്ള ഹിസ്ബുല്ല അടിസ്ഥാന സൗകര്യങ്ങൾ തകർത്തു.’ – നെതന്യാഹു പറഞ്ഞു.യുഎസ് തയാറാക്കിയ വെടിനിർത്തൽ പദ്ധതി ചർച്ച ചെയ്യാൻ കഴിഞ്ഞയാഴ്ച്‌ച വൈറ്റ്ഹൗസ് പ്രതിനിധി എമസ് ഹോക്സ്റ്റൈൻ ലബനനും ഇസ്രയേലും സന്ദർശിച്ചിരുന്നു. വെടിനിർത്തൽ ശുപാർശകളോട് അനുകൂല നിലപാടാണ് ഹിസ്ബുല്ല സ്വീകരിച്ചതെന്ന് ലബനൻ സർക്കാർ വ്യക്തമാക്കി.