ഇസ്ലാമാബാദ്: പാക് തലസ്ഥാനത്ത് നാലുപേരുടെ മരണത്തിനിടയാക്കിയ പ്രക്ഷോഭം നിർത്തിയതായി പ്രഖ്യാപിച്ച് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടി.
സൈന്യവും പൊലീസും ചേർന്ന് നടത്തിയ ശക്തമായ നടപടിക്കൊടുവിലാണ് തലസ്ഥാന നഗരത്തെ മുൾമുനയിൽ നിർത്തി ആയിരങ്ങൾ അണിനിരന്ന പ്രക്ഷോഭം അവസാനിച്ചത്.
ജയിലിലടക്കപ്പെട്ട ഇംറാൻ ഖാന്റെ മോചനമാവശ്യപ്പെട്ടായിരുന്നു സമരം. ഇംറാന്റെ മോചനം വരെ മറ്റു സമരമുറകൾ തുടരുമെന്ന് പത്നി ബുശറ ബീവിയും ഖൈബർ പഷ്തൂൻഖ്വ മുഖ്യമന്ത്രി അലി അമീൻ ഗണ്ടാപൂരും പറഞ്ഞു.