തിരുവനന്തപുരം: കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ സർക്കാർ ആർക്കൊപ്പമെന്ന ചോദ്യം സജീവമാകുന്നു. സർക്കാർ കുടുംബത്തിനൊപ്പമെന്ന് ആവർത്തിക്കു മ്പോഴും അവരുടെ ഏറ്റവും വലിയ ആവശ്യമായ സി.ബി.ഐ അന്വേഷണത്തിൽ വിയോജിച്ചതിലൂടെ വ്യക്തമാകുന്നത് വിഷയത്തിൽ സി. പി.എം തുടക്കം മുതൽ മറച്ചുവെക്കാൻ ശ്രമിച്ച നീക്കമാണ്. സി.ബി.ഐ അന്വേഷണത്തിൽ സർ ക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കാനിരി ക്കുന്നതേയുള്ളൂ. എന്നാൽ ഈ ഘട്ടത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി തന്നെ നയം വ്യക്തമാക്കി യത് സർക്കാർ നിലപാട് സംബന്ധിച്ച വ്യക്തമായ സൂചനയാണ്.കേന്ദ്ര ഏജൻസിയെന്ന നിലയിൽ സി.ബി.ഐ യോടുള്ള രാഷ്ട്രീയ സമീപനമെന്ന തരത്തിലാണ് എം.വി ഗോവിന്ദൻ ഇപ്പോൾ വ്യാഖ്യാനിക്കുന്നതെങ്കിലും അതി ലൂടെ നവീൻ ബാബുവിൻ്റെ കുടുംബം ഉന്നയിച്ച ആവശ്യത്തെ പാർട്ടി നിരാകരിക്കുന്നെന്ന സന്ദേ ശം കൂടിയാണ് മുന്നോട്ടുവെക്കുന്നത്. കേന്ദ്ര ഏ ജൻസിക്ക് കേസ് കൈമാറുന്നതിൽ സർക്കാറിന് വിയോജിപ്പില്ലെന്ന് സമ്മതിക്കുന്നത് പൊലീസ് അന്വേഷണം പരാജയമെന്ന് സ്ഥാപിക്കുന്നതിന് തുല്യമാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. ഇ ത് മറികടക്കാൻ സ്വീകരിച്ച സമീപനമാകട്ടെ, വി ഷയത്തിൽ ഇതുവരെ സ്വീകരിച്ച നിലപാടിലെ ആത്മാർഥത ചോദ്യം ചെയ്യുന്നതായി. ഒപ്പം, ആ രെയൊക്കെയോ സംരക്ഷിക്കാനുള്ള ശ്രമമെന്ന വ്യാഖ്യാനങ്ങൾക്കും ഇട നൽകുന്നു.പോലീസ് അന്വേഷണത്തിൽ അതൃപ്തി പ്രകട മാക്കി നവീൻ ബാബുവിൻ്റെ കുടുംബം കോടതി യെ സമീപിക്കുമെന്ന് സി.പി.എം പ്രതീക്ഷിച്ചിരുന്നില്ല. ആരോപണ വിധേയയെ ചുമതലകളിൽ നിന്ന് നീക്കുകയും സംഘടനപരമായി തരംതാ ഴ്ത്തുകയും ചെയ്തതിലൂടെ പരമാവധി ശിക്ഷ നൽകി എന്നതാണ് പാർട്ടി നിലപാട്. അതേസമ യം ഉദ്യോഗസ്ഥൻ്റെ ജീവഹാനിക്കുതന്നെ കാര ണമായ കൃത്യത്തിൽ പാർട്ടിയുടെ തരംതാഴ്ത്ത ലും ജനപ്രതിനിധിയെന്ന ചുമതലകളിൽ നിന്ന് നീക്കലും കൊണ്ട് നടപടി പൂർത്തിയാകുമോ എ ന്ന ചോദ്യവും ശക്തമായി ഉയരുന്നുങ്
നവീൻ ബാബുവിന്റെ മരണം: സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് ഇരട്ടത്താപ്പ്
RELATED ARTICLES