Friday, May 16, 2025

HomeMain Storyലോക സർവമത സമ്മേളനം ഇന്നു മുതൽ വത്തിക്കാനിൽ; മാർപാപ്പ ആശീർവാദ പ്രഭാഷണം നിർവഹിക്കും

ലോക സർവമത സമ്മേളനം ഇന്നു മുതൽ വത്തിക്കാനിൽ; മാർപാപ്പ ആശീർവാദ പ്രഭാഷണം നിർവഹിക്കും

spot_img
spot_img

വത്തിക്കാൻ സിറ്റി: ശ്രീനാരായണഗുരു ആലുവയിൽ 100 വർഷം മുൻപു സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ചു ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിക്കുന്ന 3 ദിവസത്തെ ലോക സർവമതസമ്മേളനത്തിനും ലോക മതപാർലമെന്റിനും ഇന്നു വൈകിട്ട് 7ന് സ്നേഹ സംഗമത്തോടെ തുടക്കമാകും. മതങ്ങളുടെ ഏകതയും സൗഹാർദവും സമത്വവും പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം.

നാളെ ഫ്രാൻസിസ് മാർപാപ്പ ആശീർവാദ പ്രഭാഷണം നിർവഹിക്കും. ചടങ്ങിൽ വത്തിക്കാനിലെ വിവിധ മതപ്രതിനിധികൾ സംബന്ധിക്കും. ഒന്നിന് ചേരുന്ന ലോക മതപാർലമെന്റിൽ ഇറ്റലിയിലെ ജനപ്രതിനിധികൾ പങ്കെടുക്കും. 15 രാജ്യങ്ങളിൽനിന്നു വിവിധ മതങ്ങളെ പ്രതിനിധീകരിക്കുന്നവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചുമതലകൾ നിർവഹിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments