ബെയ്‌ജിംഗ് : ലഡാക്കിൽ ഇന്ത്യ _ചൈന സംഘർഷം ഒഴിവാക്കുന്നതിനുള്ള കരാർ നടപ്പാക്കുന്നതിൽ മികച്ച പുരോഗതിയുണ്ടെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലാവോസിൽ മേഖലാ സുരക്ഷാ സമ്മേളനത്തിൽ ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. അതിർത്തിയിൽ നിന്നു സേനയെ പിൻവലിക്കൽ പുരോഗമിക്കുന്നുവെന്നും തികച്ചും സൗഹാർദപരമാണ് ഇപ്പോൾ കാര്യങ്ങളെന്നും ചൈനയുടെ പ്രതിരോധ മന്ത്രാലയ വക്‌താവ് കേണൽ വു ക്വിയാൻ പറഞ്ഞു.ചൈനയുടെ ഈ നിലപാട് ഇന്ത്യാ-ചൈനാ ബന്ധം കൂടുതൽ ദൃഢമാക്കാൻ ഇടയാക്കുമെന്നാണ് നയതന്ത്ര തലത്തിലെ വിലയിരുത്തൽ
ഇന്ത്യാ- ചൈന അതിർത്തി തർക്കo: സംഘർഷം ഒഴിവാക്കാനുളള ചർച്ചയിൽ പുരോഗതി
RELATED ARTICLES