ന്യൂയോർക്ക്: യുഎൻ സമാധാന കമ്മിഷനിലേക്ക് (പിബിസി) ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നിലവിലുള്ള കാലാവധി ഡിസംബർ 31ന് തീരുകയാണ്. സംഘർഷം നിലനിൽക്കുന്ന രാജ്യങ്ങളിലെ സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കാൻ സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഉപദേശക സമിതിയാണ് പിബിസി. യുഎൻ പൊതുസഭ, രക്ഷാസമിതി, സാമ്പത്തിക സാമൂഹിക കൗൺസിൽ എന്നിവയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 31 അംഗങ്ങളാണുള്ളത്. ഇതുവരെ 180 ഓളം ഇന്ത്യൻ സൈനികർ സേവനത്തിനിടെ വീരമൃത്യുവരിച്ചിട്ടുണ്ട്.
യുഎൻ സമാധാന കമ്മിഷനിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യ
RELATED ARTICLES