അബുജ : വടക്കൻ നൈജീരിയയിലെ നൈജർ നദിയിൽബോട്ടുമറിഞ്ഞ് എട്ടുപേർ മരിച്ചു.നൂറോളം യാത്രക്കാരെ കാണാതായി. യാത്രക്കാരിൽ കൂടുതൽ പേരും സ്ത്രീകളാണ്.കോഗിയിൽനിന്ന് നൈജറിലേക്ക് പുറപ്പെട്ട ബോട്ട് വെള്ളിയാഴ്ച പുലർച്ചെയാണ് അപകടത്തിൽപെട്ടത്.
ബോട്ടിൽ ഇരുന്നൂറിലധികം യാത്രക്കാർ ഉണ്ടായിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമിത ഭാരത്താൽ ബോട്ട് മറിഞ്ഞതാണെന്നാണ് നിഗമനം. പ്രാദേശിക മുങ്ങൽ വിദഗ്ധർ ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർ ത്തനത്തിന് നേതൃത്വം നല്കി.