Monday, December 23, 2024

HomeMain Storyക്രിസ്മസ് സ്റ്റാര്‍ വേണ്ട, മകരനക്ഷത്രം മതി: വെറുപ്പിന്റെ ഫാക്ടറി പൂട്ടിക്കണമെന്ന് സന്ദീപ് വാര്യര്‍

ക്രിസ്മസ് സ്റ്റാര്‍ വേണ്ട, മകരനക്ഷത്രം മതി: വെറുപ്പിന്റെ ഫാക്ടറി പൂട്ടിക്കണമെന്ന് സന്ദീപ് വാര്യര്‍

spot_img
spot_img

തൃശൂര്‍: ക്രിസ്തുമസിനെ വരവേല്‍വേല്‍ക്കാന്‍ ഒരുങ്ങുന്ന മാസമാണ് ഡിസംബര്‍. ജാതി മത ഭേദമന്യേ സൗഹാര്‍ദത്തോടെ ആഘോഷിക്കപ്പെടുന്നതാണ് ഓരോ ആഘോഷങ്ങളും. എന്നാല്‍ ഹിന്ദു ഭവനങ്ങളില്‍ ക്രിസ്തുമസ് നക്ഷത്രം തൂക്കരുതെന്നുള്ള സ്വകാര്യ കമ്പനിയുടെ പരസ്യമാണ് ഇപ്പോള്‍ വിവാദത്തില്‍ ആയിരിക്കുന്നത്. ഇതിനെതിരെ പരസ്യ പ്രതികരണവും വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.

സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു . ഹിന്ദു ഭവനങ്ങള്‍ അലങ്കരിക്കപ്പെടേണ്ടത് ക്രിസ്തുമസ് സ്റ്റാറുകള്‍ ഉപയോഗിച്ചല്ല, മണ്ഡലകാലത്ത് അയ്യപ്പ സ്വാമിയുടെ ചിത്രം പതിച്ച മകരനക്ഷത്രം ഉപയോഗിക്കൂ എന്നാണ് പരസ്യം. ക്രിസ്മസ് കേക്കുമായി വോട്ടിനുവേണ്ടി ക്രൈസ്തവ ഭവനങ്ങളില്‍ കയറിയിറങ്ങും. എന്നാല്‍ ഒരു ബഹുസ്വര സമൂഹത്തില്‍ ക്രിസ്മസ് സ്റ്റാര്‍ തൂക്കുന്നത് പോലും വിദ്വേഷപരമായി ചിത്രീകരിക്കും. വെറുപ്പിന്റെ ഫാക്ടറി ക്രിസ്മസ് സ്റ്റാറിനെ പോലും വര്‍ഗീയമായി ചിത്രീകരിക്കുന്നു.

ഒരുവശത്ത് ക്രൈസ്തവരെ ബിജെപിയോട് അടുപ്പിക്കാന്‍ വേണ്ടി നാടകം കളിക്കുന്നു. മറുവശത്ത് ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുന്നു. ഈ നിലപാടുമായി എങ്ങനെയാണ് ഈ വെറുപ്പിനെയും വിദ്വേഷത്തെയും അംഗീകരിക്കാത്തവരാണ് ബഹുഭൂരിപക്ഷം ഹിന്ദുക്കളുമെന്നും സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കുക തന്നെ വേണമെന്നുമാണ് സന്ദീപ് പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം:

”ക്രിസ്മസ് കേക്കുമായി വോട്ടിനുവേണ്ടി ക്രൈസ്തവ ഭവനങ്ങളില്‍ കയറിയിറങ്ങും. എന്നാല്‍ ഒരു ബഹുസ്വര സമൂഹത്തില്‍ ക്രിസ്മസ് സ്റ്റാര്‍ തൂക്കുന്നത് പോലും വിദ്വേഷപരമായി ചിത്രീകരിക്കും. വെറുപ്പിന്റെ ഫാക്ടറി ക്രിസ്മസ് സ്റ്റാറിനെ പോലും വര്‍ഗീയമായി ചിത്രീകരിക്കുന്നു. ഈ നിലപാടുമായി എങ്ങനെയാണ് മലയാളികള്‍ക്ക് മുന്‍പോട്ടു പോകാന്‍ സാധിക്കുക. ഒരുവശത്ത് ക്രൈസ്തവരെ ബി.ജെ.പിയോട് അടുപ്പിക്കാന്‍ വേണ്ടി നാടകം കളിക്കുന്നു. മറുവശത്ത് ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുന്നു. ഈ വെറുപ്പിനെയും വിദ്വേഷത്തെയും അംഗീകരിക്കാത്തവരാണ് ബഹുഭൂരിപക്ഷം ഹിന്ദുക്കളും. അയ്യപ്പസ്വാമി മുന്നോട്ടുവയ്ക്കുന്ന മതസാഹോദര്യം പോലും വര്‍ഗീയമായി ചിത്രീകരിക്കുന്ന, സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കുക തന്നെ വേണം…”

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments