Tuesday, December 24, 2024

HomeMain Storyഫൊക്കാന റീജിയണല്‍ കണ്‍വന്‍ഷനും കള്‍ച്ചറല്‍ ഫെസ്റ്റും 4, 5 തീയതികളില്‍ ഡാളസിലും ഹൂസ്റ്റണിലും

ഫൊക്കാന റീജിയണല്‍ കണ്‍വന്‍ഷനും കള്‍ച്ചറല്‍ ഫെസ്റ്റും 4, 5 തീയതികളില്‍ ഡാളസിലും ഹൂസ്റ്റണിലും

spot_img
spot_img

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ സംഘബോധത്തിന്റെ പ്രതീകമായ ഫൊക്കാനയുടെ (ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക) റീജിയണല്‍ കണ്‍വന്‍ഷനും കള്‍ച്ചറല്‍ ഫെസ്റ്റിവലും ഡിസംബര്‍ 4, 5 തീയതികളില്‍ ഡാളസിലും ഹൂസ്റ്റണിലുമായി നടക്കുമെന്ന് ഫൊക്കാന ടെക്‌സസ് റീജിയണല്‍ വൈസ് പ്രസിഡന്റ് ഷൈജു എബ്രഹാം, ഫൊക്കാന വിമന്‍സ് ഫോറം പ്രസിഡന്റ് ഷീല ചെറു എന്നിവര്‍ അറിയിച്ചു.

ജേക്കബ് (രാജന്‍) പടവത്തില്‍ (ഫ്‌ളോറിഡ): ഫൊക്കാന പ്രസിഡന്റ്
വര്‍ഗീസ് പാലമലയില്‍ (ചിക്കാഗോ): ജനറല്‍ സെക്രട്ടറി
എബ്രഹാം കളത്തില്‍ (ഫ്‌ളോറിഡ): ട്രഷറര്‍

ഡിസംബര്‍ നാലാം തീയതി ശനിയാഴ്ച ടെക്‌സസിലെ ഗാര്‍ലാന്‍ഡിലുള്ള കേരള സമാജം ഹാളില്‍ വൈകുന്നേരം അഞ്ചുമണിക്കാണ് മീറ്റിങ് ആരംഭിക്കുന്നത്. ഡിസംബര്‍ അഞ്ചാം തീയതി ഞായറാഴ്ച ഹൂസ്റ്റണിലെ മിസോറി സിറ്റിയിലുള്ള സെന്റ് ജോസഫ്‌സ് ചര്‍ച്ച് ഹാളില്‍ ഉച്ചയ്ക്ക് ഒരുമണിക്ക് കള്‍ച്ചറല്‍ ഫെസ്റ്റ് തുടങ്ങും.

ഷീല ചെറു (ഹൂസ്റ്റണ്‍/ന്യൂയോര്‍ക്ക്): വിമന്‍സ് ഫോറം പ്രസിഡന്റ്

ഡാന്‍സ്, പാട്ട്, മിമിക്രി, പ്രസംഗം തുടങ്ങി കള്‍ച്ചറല്‍ ഫെസ്റ്റില്‍ വര്‍ണാഭമായ കലാപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. സാഹിത്യ സല്ലാപവും ചിരിയരങ്ങും സാംസ്‌കാരികോല്‍സവത്തിന് മാറ്റുകൂട്ടും. അമേരിക്കന്‍ മലയാളി സമൂഹത്തിലെ ഉന്നത തലങ്ങിലുള്ളവര്‍, ഫൊക്കാന കുടുംബാംഗങ്ങള്‍ക്ക് പുറമെ സമ്മേളനത്തില്‍ സാന്നിധ്യമറിയിക്കും.

ഷിബു വെണ്‍മണി (ചിക്കാഗോ): വൈസ് പ്രസിഡന്റ്‌
വിനോദ് കെ.ആര്‍.കെ (ന്യൂയോര്‍ക്ക്): ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍പേഴ്‌സണ്‍
ജോസഫ് കുരിയാപ്പുറം (ന്യൂയോര്‍ക്ക്): അഡൈ്വസറി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍
ഷൈജു എബ്രഹാം (ഡാളസ്): ടെക്‌സസ് റീജിയണല്‍ വൈസ് പ്രസിഡന്റ്
ജോണ്‍ ഇളമത (കാനഡ): നാഷണല്‍ കമ്മിറ്റി മെമ്പര്‍

ഫൊക്കാന പ്രസിഡന്റ് ജേക്കബ് (രാജന്‍) പടവത്തില്‍ (ഫ്‌ളോറിഡ), ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ (ചിക്കാഗോ), ട്രഷറര്‍ എബ്രഹാം കളത്തില്‍ (ഫ്‌ളോറിഡ), വിമന്‍സ് ഫോറം പ്രസിഡന്റ് ഷീല ചെറു (ഹൂസ്റ്റണ്‍/ന്യൂയോര്‍ക്ക്), വൈസ് പ്രസിഡന്റ് ഷിബു വെണ്‍മണി (ചിക്കാഗോ), ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍പേഴ്‌സണ്‍ വിനോദ് കെ.ആര്‍.കെ (ന്യൂയോര്‍ക്ക്), അഡൈ്വസറി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ ജോസഫ് കുരിയാപ്പുറം (ന്യൂയോര്‍ക്ക്), ടെക്‌സസ് റീജിയണല്‍ വൈസ് പ്രസിഡന്റ് ഷൈജു എബ്രഹാം (ഡാളസ്), നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജോണ്‍ ഇളമത (കാനഡ) തുടങ്ങിയവര്‍ മീറ്റിങ്ങിന് നേതൃത്വം നല്‍കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments