Tuesday, December 24, 2024

HomeMain Storyസന്ദീപിനെ കൊന്നത് രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് പോലീസ്

സന്ദീപിനെ കൊന്നത് രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് പോലീസ്

spot_img
spot_img

തിരുവല്ല: സി.പി.എം ലോക്കല്‍ സെക്രട്ടറി പി.ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഒന്നാം പ്രതി ജിഷ്ണുവിന് സന്ദീപിനോട് ഉണ്ടായിരുന്ന രാഷ്ട്രീയ വൈരാഗ്യവും മുന്‍വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നില്‍ പുളിക്കീഴ് പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് അപേക്ഷയില്‍ പറയുന്നത്.

സി.പി.എം പ്രവര്‍ത്തകനായ സന്ദീപിനെ കൊലപ്പെടുത്തണമെന്നുള്ള ഉദ്ധേശത്തോടെ ഡിസംബര്‍ 2 ന് രാത്രി 8.05 മണിയോട് കൂടി മാരകായുധങ്ങളായ കത്തിയും വടിവാളുമായി എത്തിയ 1-ാം പ്രതി ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം സന്ദീപിനെ കുത്തി മാരകമായി മുറിവേല്‍പ്പിച്ച് കൊലപ്പെടുത്തുകയും തടയാന്‍ ശ്രമിച്ച ദൃക്‌സാക്ഷികള്‍ക്കുനേരെ വധഭീഷണി മുഴക്കുകയും ചെയ്‌തെന്നാണ് കൊലപാതകം സംബന്ധിച്ച് റിപ്പോര്‍ട്ട് പറയുന്നത്.

കേസിന്റെ അന്വേഷണവും പൊലീസ് ശേഖരിച്ച സാക്ഷി മൊഴികളും പ്രകാരം മരണപ്പെട്ട സി.പി.എം പ്രവര്‍ത്തകനായ സന്ദീപ്കുമാറിനോട് യുവമോര്‍ച്ച പ്രവര്‍ത്തകനായിരുന്ന ഒന്നാം പ്രതിക്കുള്ള രാഷ്ട്രിയ വിരോധവും മറ്റ് മുന്‍ വൈരാഗ്യങ്ങളുമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു. സന്ദീപ് വധകേസ് പ്രതികളായ ജിഷ്ണു, നന്ദു, പ്രമോദ്, ഫൈസല്‍, അഭി എന്നീ അഞ്ച് പ്രതികളുടെ റിമാന്‍ഡ് അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഒന്നാം പ്രതിയായ ജിഷ്ണു കൊലപാതകം നടത്തിയപ്പോള്‍ മറ്റുള്ളവര്‍ സന്ദീപിനെ ക്രൂരമായി ആക്രമിക്കുകയും, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലപാതകത്തിന് സാഹചര്യമൊരുക്കി എന്നിവയാണ് പ്രതികള്‍ക്ക് മേല്‍ പൊലീസിന്റെ റിപ്പോര്‍ട്ട് ചുമത്തുന്നത്. പ്രതികള്‍ കൊലപാതകം സംബന്ധിച്ച വിവരങ്ങളില്‍ കുറ്റസമ്മതം നടത്തിയതായും റിപ്പോര്‍ട്ട് പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments