Tuesday, December 24, 2024

HomeMain Storyബ്രിട്ടണില്‍ ഒമിക്രോണ്‍ വ്യാപകമാകുന്നു, 160-ലേറെ പേര്‍ക്ക് രോഗം

ബ്രിട്ടണില്‍ ഒമിക്രോണ്‍ വ്യാപകമാകുന്നു, 160-ലേറെ പേര്‍ക്ക് രോഗം

spot_img
spot_img

ലണ്ടന്‍: കോവിഡ് ഒമിക്രോണ്‍ വകഭേദം പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടന്‍ നിയന്ത്രണം കടുപ്പിക്കുന്നു. രാജ്യത്ത് ഇതുവരെ 160 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി യു.കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കി.

യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന നിര്‍ബദ്ധമാക്കി. നൈജീരിയയില്‍ നിന്നെത്തുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയതായി ആരോഗ്യ മന്ത്രി സാജിദ് ജാവിദ് അറിയിച്ചു.

ഒമിക്രോണിന്റെ വ്യാപനം മന്ദഗതിയിലാക്കാന്‍ യാത്രാ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അതേസമയം വാക്സിന്‍ ഫലപ്രാപ്തിയെയും രോഗവ്യാപനത്തെയും കുറിച്ച് ശാസ്ത്രജ്ഞര്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തി വരികയാണ്.

യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് പി.സി.ആര്‍ അല്ലെങ്കില്‍ ലാറ്ററല്‍ ഫ്‌ലോ ടെസ്റ്റ് നടത്തിയിരിക്കണമെന്നാണ് പുതിയ നിര്‍ദേശം. തിങ്കളാഴ്ചയാണ് ബ്രിട്ടന്‍ നൈജീരിയയെ ചുവന്ന പട്ടികയില്‍ പെടുത്തിയത്. ബ്രിട്ടനില്‍ സ്ഥിരീകരിച്ച കേസുകള്‍ക്ക് ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നെത്തിയ യാത്രക്കാരുമായി ബന്ധമുണ്ടെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.

ദക്ഷിണാഫ്രിക്കയടക്കം 10 രാജ്യങ്ങളെ കഴിഞ്ഞ ആഴ്ച ബ്രിട്ടന്‍ ചുവപ്പ് പട്ടികയില്‍ ഉള്‍പെടുത്തിയിരുന്നു. യു.കെ പൗരന്‍മാര്‍ക്കോ അല്ലെങ്കില്‍ താമസക്കാര്‍ക്കോ മാത്രമാകും രാജ്യത്തേക്ക് പ്രവേശനം. എന്നാല്‍ ഇവര്‍ ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments