പി.പി. ചെറിയാന്‍
കലിഫോര്‍ണിയ: കലിഫോര്‍ണിയയിലെ ഒക്‌ലാന്റില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട കറുത്തവര്‍ഗ്ഗക്കാരിയും, മോഡലുമായ നിക്കെയ് ഡേവിഡിനെ (33) വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
ഡിസംബര്‍ 3 വെള്ളിയാഴ്ച ഇവര്‍ താമസിച്ചിരുന്ന ഹെവാര്‍ഡിനു സമീപമുള്ള സ്ട്രീറ്റില്‍ പുലര്‍ച്ച 4 മണിയോടെയാണ് തലക്കു വെടിയേറ്റ നിക്കെയ് ഡേവിനെ കണ്ടെത്തിയത്. സംഭവ സ്ഥലത്തുവച്ചു തന്നെ ഇവര്‍ മരിച്ചിരുന്നതായി ഓക്ക്ലാന്റ് പൊലിസ് പറഞ്ഞു
അമേരിക്കയില്‍ ഈ വര്‍ഷം കൊല്ലപ്പെടുന്ന ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍പെട്ട 50ാമത്തെ ഇരയാണ് നിക്കയ് ഡേവിഡ്. ഈ വിഭാഗത്തിനെതിരെ പൊതുവില്‍ അക്രമം വര്‍ധിച്ചു വരികയാണ്.സുന്ദരിയും മോഡലുമായ ഡേവിഡ് തുണി വ്യവസായം തുടങ്ങണമെന്ന് സ്വപ്നം കണ്ടിരുന്ന വ്യക്തിയായിരുന്നുവെന്ന് ഹൂമണ്‍ റൈറ്റ്‌സ് കാംപയ്ന്‍ പത്ര പ്രസ്താവനയില്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയായിലും ഇവര്‍ സജ്ജീവമായിരുന്നുവെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വംശീയ കൊലപാതകമാണെന്ന് പറയാന്‍ കഴിയില്ലെന്ന് ഓക്ക്ലാന്റ് പൊലിസ് പറഞ്ഞു.
ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തോടെ എതിര്‍പ്പുള്ളവരായിരിക്കും ഈ കൊലപാതകങ്ങള്‍ക്ക് പുറകില്‍ എന്നാണ് ഓക്ക്ലാന്റ് എല്‍ജിബിടി കമ്യൂണിറ്റി സെന്റര്‍ കോ ഫൗണ്ടറും സിഇഒയുമായ ജൊ ഹോക്കിന്‍സ് പറഞ്ഞു. പൊലിസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ ഓക്ക്ലാന്റ് പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റിനെ 510 238 3821 നമ്പറില്‍ വിളിച്ചു അറിയിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്.