Tuesday, December 24, 2024

HomeMain Storyരാജ്യത്തെ നടുക്കിയ വന്‍ ദുരന്തം; മരിച്ചവരില്‍ മലയാളി സൈനികനും

രാജ്യത്തെ നടുക്കിയ വന്‍ ദുരന്തം; മരിച്ചവരില്‍ മലയാളി സൈനികനും

spot_img
spot_img

ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ വെല്ലിംഗ്ടണ്ണിലേക്ക് പോവുകയായിരുന്നു സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യ മാധുലിക റാവത്തും അടങ്ങിയ 14 അംഗ സംഘം. ലാന്‍ഡിംഗിന് പത്ത് കിലോമീറ്റര്‍ മാത്രം ബാക്കി നില്‍ക്കേയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. ”ഒരാള്‍ നിന്ന് കത്തുന്നതാണ് കണ്ടത്, ഭയന്ന് ഓടി…” ഹെലികോപ്റ്റര്‍ അപകടത്തിന് സാക്ഷിയായവര്‍ പറയുന്നു.

അപകടത്തില്‍ നാല് പേര്‍ മരണപ്പെട്ടതായാണ് ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. പിന്നാലെ മരണ സംഖ്യ ഉയര്‍ന്നു. ഏറ്റവും ഒടുവില്‍ ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും അടക്കം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന പതിമൂന്ന് പേരും മരണപ്പെട്ടു. രാജ്യത്തെ നടുക്കത്തിലാഴ്ത്തിയ ഈ അപകടത്തില്‍ നിന്ന് പക്ഷേ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയുണ്ടായി.

വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് ഈ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ വരുണ്‍ സിംഗ് വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജിലെ ഡയറക്ടിംഗ് സ്റ്റാഫ് ആണ് വരുണ്‍ സിംഗ്. ഊട്ടിയില്‍ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടതിന്റെ ചിത്രങ്ങള്‍ വരുണ്‍ സിംഗിന്റെ ചികിത്സയ്ക്ക് വേണ്ടി കോയമ്പത്തൂരില്‍ നിന്നും വിദഗ്ധ ഡോക്ടര്‍മാരുടെ ഒരു സംഘം വെല്ലിംഗ്ടണ്‍ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്. വരുണ്‍ സിംഗിന്റെ ജീവന് വേണ്ടി രാജ്യം ഒന്നാകെ പ്രാര്‍ത്ഥനയിലാണ്.

ഡല്‍ഹിയില്‍ നിന്നും ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും അടക്കം 9 പേരാണ് തമിഴ്നാട്ടിലേക്ക് എത്തിയത്. അറ െയ്യ ഇവര്‍ക്കൊപ്പം 5 പേരുടെ സംഘം സൂലൂരില്‍ നിന്ന് യാത്രയില്‍ ചേര്‍ന്നു. വെല്ലിംഗ്ടണിലെ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജിലേക്കായിരുന്നു യാത്ര. ഉച്ചയ്ക്ക് 12.20തോട് കൂടി, യാത്ര അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കേ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴുകയായിരുന്നു. പ്രദേശവാസികള്‍ ആണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. യന്ത്രത്തകരാറാണോ മോശം കാലാവസ്ഥ ആണോ അപകടത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. തൃശൂര്‍ ജില്ലയിലെ പുത്തൂര്‍ സ്വദേശിയായ പ്രദീപാണ് മരണപ്പെട്ടത്. പ്രദീപ് വ്യോമസേനയിലെ ജൂനിയര്‍ വാറന്റ് ഓഫീസറാണ്. അടുത്തിടെ നാട്ടില്‍ എത്തിയ പ്രദീപ് നാല് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്.

പ്രദീപിന് ഭാര്യയും രണ്ട് മക്കളുമാണ് ഉളളത്. അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായിരുന്നു പ്രദീപ് ലീവെടുത്ത് നാട്ടില്‍ എത്തിയത്. മകന്റെ പിറന്നാളും ആഘോഷിച്ച ശേഷമാണ് തിരികെ മടങ്ങിയത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം പ്രദീപിനെ മരണം കവര്‍ന്നു. പ്രദീപിന്റെ നാടിനും വീടിനും തീരാവേദനയായിരിക്കുകയാണ് ഈ ദുരന്തം.

2004ല്‍ ആണ് പ്രദീപ് വ്യോമസേനയുടെ ഭാഗമായി മാറിയത്. പിന്നീട് എയര്‍ ക്രൂ ആയി തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും അടക്കമുളളവര്‍ സഞ്ചരിച്ചിരുന്ന ഇന്ത്യന്‍ വ്യോമസേനയുടെ ങക 17ഢ5 ഹെലികോപ്റ്ററിലെ ഫ്ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രദീപ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments