Tuesday, December 24, 2024

HomeMain Storyബിപിന്‍ റാവത്: ജ്വലിക്കുന്ന സേനാവീര്യത്തിന്റെ ഉദാത്ത മാതൃക; വിടചൊല്ലിയത് വിധവകള്‍ക്കാശ്രമായ മധുലിക

ബിപിന്‍ റാവത്: ജ്വലിക്കുന്ന സേനാവീര്യത്തിന്റെ ഉദാത്ത മാതൃക; വിടചൊല്ലിയത് വിധവകള്‍ക്കാശ്രമായ മധുലിക

spot_img
spot_img

ചെന്നൈ: കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇന്‍ഡ്യയുടെ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത് (68) കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ഹെലികോപ്റ്റര്‍ അപകടത്തില്‍ പൊലിഞ്ഞത് ജ്വലിക്കുന്ന സേനാവീര്യത്തിന്റെ ഉദാത്ത മാതൃകയാണ്. ബിപിന്‍ റാവത്തിന്റെ സംസ്‌കാരം വെള്ളിയാഴ്ച നടക്കും. ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹം നാളെ വൈകീട്ട് സൈനിക വിമാനത്തില്‍ മൃതദേഹം ഡല്‍ഹിയിലേക്ക് കൊണ്ടുപോകും.

ഉത്തരാഖണ്ഡിലെ പൗരിയില്‍ 1958 മാര്‍ച്ചച് 16 നാണ് ബിപിന്‍ റാവതിന്റെ ജനനം. സൈനിക പാരമ്പര്യമുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പിതാവ് ലക്ഷ്മണ്‍ സിങ് റാവത് കരസേനയിലെ ലഫ്റ്റനന്റ് ജനറലായിരുന്നു. ഡെറാഡൂണിലെ കാംബ്രിയന്‍ ഹാള്‍ സ്‌കൂളിലും ഷിംലയിലെ സെന്റ് എഡ്വേഡ് സ്‌കൂളിലുമായി ആയിരുന്നു റാവതിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. പിന്നീട് നാഷനല്‍ ഡിഫന്‍സ് അകാഡമിയിലും ഡെറാഡൂണിലെ ഇന്‍ഡ്യന്‍ മിലിടറി അകാഡമിയിലും തുടര്‍ വിദ്യാഭ്യാസം.

കുനൂരിലെ വെലിങ് ടണിലുള്ള ഡിഫന്‍സ് സെര്‍വീസ് സ്റ്റാഫ് കോളജില്‍നിന്ന് ബിരുദം നേടിയിട്ടുണ്ട്. അമേരികയിലെ കന്‍സാസിലുള്ള യുനൈറ്റഡ് സ്റ്റേറ്റ്സ് ആര്‍മി കമാന്‍ഡ് ആന്‍ഡ് ജനറല്‍ സ്റ്റാഫ് കോളജില്‍ പരിശീലനം നേടിയിട്ടുണ്ട്. ഡിഫന്‍സ് സ്റ്റഡീസില്‍ എംഫിലും മാനേജ്മെന്റിലും കംപ്യൂടെര്‍ സ്റ്റഡീസിലും ഡിപ്ലോമയുമുണ്ട്.

മിലിറ്ററി മീഡിയ സ്ട്രാറ്റജിക് സ്റ്റഡീസില്‍ പി.എച്.ഡി നേടിയിട്ടുണ്ട്. 1978 ല്‍ 11 ഗൂര്‍ഖാ റൈഫിള്‍സിന്റെ അഞ്ചാം ബറ്റാലിയനിലാണ് റാവത് സൈനിക ജീവിതം ആരംഭിച്ചത്. അദ്ദേഹത്തിന്റെ പിതാവും അതേ യൂനിറ്റിലായിരുന്നു. ഉയര്‍ന്ന പ്രദേശങ്ങളിലെ യുദ്ധമുറകളില്‍ പ്രാഗത്ഭ്യം നേടിയിട്ടുള്ള അദ്ദേഹം യുഎന്‍ സൈനിക സംഘത്തിന്റെ ഭാഗമായി കോംഗോയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016 ഡിസംബര്‍ 31 നാണ് കരസേനാ മേധാവിയായി ചുമതലയേറ്റത്.

2020 ജനുവരി ഒന്നിന് സംയുക്ത സേനാ മേധാവിയായി. 2015 ഫെബ്രുവരി മൂന്നിന് നാഗാലാന്‍ഡിലെ ദിമാപുരില്‍ ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് റാവത് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. പരമവിശിഷ്ട സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ് സേവാമെഡല്‍, യുദ്ധ് സേവാ മെഡല്‍, സേനാ മെഡല്‍ തുടങ്ങിയ സൈനിക ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

ദുരന്തത്തില്‍ ബിപിന്‍ റാവത്തിനൊപ്പം കൊല്ലപ്പെട്ട ഭാര്യ മധുലിക റാവത്ത് സാമൂഹ്യ സേവനത്തിനായി ചെയ്തത് നിരവധി കാര്യങ്ങള്‍. സൈനികരുടെ വിധവകള്‍ക്കും ക്യാന്‍സര്‍ രോഗികള്‍ക്കുമായുള്ള പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഏറെ സജീവമായിരുന്നു.

ഡല്‍ഹി സര്‍വ്വകലാശാലയില് നിന്ന സൈക്കോളജി ബിരുദ പഠനത്തിന് ശേഷം ബിപിന് റാവത്തിന്റെ രാജ്യസേവനത്തിന് പിന്തുണ നല്‍കിയിരുന്ന വ്യക്തിത്വമായിരുന്നു മധുലികാ റാവത്ത്. ആര്‍മി വൈഫ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായിരുന്ന അവര്‍ സാമൂഹ്യ സേവനത്തിനായി ഏറെ സമയം കണ്ടെത്തിയിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ എന്‍ജിഒ കൂടിയാണ് ആര്‍മി വൈഫ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍. സൈനികരുടെ വിധവകളുടെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും അവര്‍ വളരെ സജീവമായിരുന്നു. ശാരീരിക പരിമിതികള്1 നേരിടുന്ന കുട്ടികള്‍ക്കും ക്യാന്‍സര്‍ രോഗികള്‍ക്കും സേവനങ്ങള്‍ ചെയ്യാന്‍ അവര്‍ മുന്നോട്ട് വന്നിരുന്നു.

സൈനികരുടെ ഭാര്യമാരെ ശാക്തീകരിക്കുന്നതിനും അവരുടെ കഴിവുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും താല്‍പര്യമുള്ള വിഷയങ്ങളില്‍ തുടര്‍ പഠനം നടത്തുന്നതിനും സജീവ പിന്തുണയുമായി എത്തിയിരുന്നു മധുലികാ റാവത്ത്. ബിപിന്‍ റാവത്ത് രാജ്യത്തിന് കാവലായി നില്‍ക്കുമ്പോള്‍ സാമൂഹിക സേവന രംഗത്ത് അവര്‍ ഏറെ സജീവമായിരുന്നു.

സൈനികരുടെ ഭാര്യമാര്‍ക്ക് സ്വയം തൊഴില്‍ മേഖലയില്‍ ശോഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനും അവര്‍ ഏറെ ശ്രദ്ധിച്ചിരുന്നു. രണ്ട് പെണ്‍മക്കളാണ് ബിപിന്‍ റാവത്തിനും മധുലിക റാവത്തിനുമുള്ളത്. മധ്യപ്രദേശ് സ്വദേശിയാണ് മധുലിക റാവത്ത്. അന്തരിച്ച രാഷ്ട്രീയ നേതാവായ മൃഗേന്ദ്ര സിംഗിന്റെ മകളാണ് മധുലിക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments