Tuesday, December 24, 2024

HomeMain Storyഇന്ത്യൻ കോൺസുലേറ്റ് വീസ അപേക്ഷ ഡിസംബർ 13 മുതൽ വിഎഫ്എസ് വഴി മാത്രം

ഇന്ത്യൻ കോൺസുലേറ്റ് വീസ അപേക്ഷ ഡിസംബർ 13 മുതൽ വിഎഫ്എസ് വഴി മാത്രം

spot_img
spot_img

പി പി ചെറിയാന്‍

ന്യുയോർക്ക് : ഇന്ത്യൻ സന്ദർശനത്തിനാവശ്യമായ വീസ ഡിസംബർ 13 തിങ്കളാഴ്ച മുതൽ ന്യുയോർക്ക് കോൺസുലേറ്റ് നേരിട്ട് സ്വീകരിക്കുന്നതു നിർത്തലാക്കുകയും, പുതിയ ഏജൻസിയായ വിഎഫ്എസ് ഗ്ലോബൽ വഴി സമർപ്പിക്കുകയും ചെയ്യണമെന്ന് കോൺസുലേറ്റ് വ്യക്തമാക്കി.

വീസ, പാസ്പോർട്ട്, ഒസിഐ തുടങ്ങിയ എല്ലാ അപേക്ഷകളും ഗവൺമെന്റ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ചശേഷം വിഎഫ്എസ് ഗ്ലോബൽ വഴി സമർപ്പിക്കേണ്ടതാണ്.

അടിയന്തിര ഘട്ടങ്ങളിൽ വീസ, പാസ്പോർട്ട് തുടങ്ങിയവ ആവശ്യമുള്ളവർക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് പ്രവർത്തിസമയം.

ബന്ധപ്പെടേണ്ട ഫോൺ നമ്പർ – 929 866 2770. കോൺസുലേറ്റ് എമർജൻസി ഫോൺ നമ്പർ – 917 815 7066. ഡിസംബർ 13 മുതൽ അപേക്ഷ സമർപ്പിക്കുന്നവർക്കു മാത്രമാണ് ഇതു സാധ്യമാകുക. മുമ്പു അപേക്ഷ സമർപ്പിച്ചവർക്ക് ഇതു ബാധകമല്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments