ലണ്ടന്‍: ഒമൈക്രോണ്‍ വകഭേദത്തെ തുടര്‍ന്ന് യുകെയിവല്‍ ഒരാള്‍ മരണപ്പെട്ടതായി കഴിഞ്ഞ ദിവസം പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞിരുന്നു. ഒമൈക്രോണ്‍ ലോകമാകെ പടര്‍ന്ന ശേഷം ആദ്യമരണമാണ് ഇതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. നവമ്പര്‍ 27ന് ബ്രിട്ടനിലാണ് യുകെയില്‍ ആദ്യ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.
അത്കൊണ്ട് തന്നെ യുകെയില്‍ കടുത്ത നിയന്ത്രമാണ് ഏര്‍പ്പെടുത്തുന്നതെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞിരുന്നു. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ഒമൈക്രോണ്‍ സ്ഥിരീകരിക്കുന്നതിനാല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒമൈക്രോണ്‍ സ്ഥിരീകരിച്ച് മരിച്ച വ്യക്തിയെ സംബന്ധിച്ച് ബ്രിട്ടന്‍ ഒരു വിവരവും പുരത്ത് വിട്ടിരുന്നില്ല. രോഗിക്ക് വാക്സിനേഷന്‍ നല്‍കിയിരുന്നോ അതോ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തവുമല്ല.
ഒമിക്രോണില്‍ നിന്നുള്ള മരണങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ സംഭവിച്ചിട്ടുണ്ടാകാമെങ്കിലും ബ്രിട്ടനില്‍ പരസ്യമായി സ്ഥിരീകരിച്ചതല്ലാതെ വേറൊരു രാജ്യത്തെ കണക്കുകളും പുറത്ത്വിട്ടിട്ടില്ല. ഒരാള്‍ ഒമൈക്രോണ്‍ ബാധിച്ച് മരണപ്പെട്ടുവെന്ന് ലണ്ടനിലെ ഒരു വാക്സിനേഷന്‍ കേന്ദ്രത്തില്‍ വച്ച് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. നിലവില്‍ ലണ്ടനില്‍ സ്ഥിരീകരിക്കുന്ന കോവിഡ് ബാധിതരില്‍ 44ശതമാനം പേര്‍ക്കും ഒമൈക്രോണാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ ഇത് പടര്‍ന്ന് പിടിക്കുമെന്നും ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.
ഒമൈക്രോണ്‍ വകഭേദം പുതുതായി രണ്ട് ലക്ഷം കടക്കുമെന്നാണ് സൂചനയെന്നും അദ്ദേഹം പറഞ്ഞു. കള്ളന്റെ എടിഎം കാര്‍ഡുപയോഗിച്ച് പണം കവര്‍ന്ന സംഭവം; പൊലീസുകാരനെ പിരിച്ചുവിട്ടു ബ്രിട്ടനില്‍ ഒമൈക്രോണ്‍ മരണം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 10 പേരെ ഒമൈക്രോണ്‍ സ്ഥിരീകരിച്ചതിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 18 മുതല്‍ 85വരെ പ്രായമുള്ള രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നവംബറില്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമൈക്രോണിന് ആസ്ട്രസെനെക്ക, പിഫിസര്‍ ബയോഎന്‍ടെക്ക് എന്നീ വാക്സീന്‍ സ്വീകരിച്ചവരുടെ പ്രതിരോധ ശേഷിയേയും മറികടക്കാന്‍ സാധിക്കുമെന്നും യുകെ ആരോഗ്യ സെക്യൂരിറ്റി വിഭാഗം അധികൃതര്‍ അറിയിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള പുതിയ കണ്ടെത്തലുകള്‍ പ്രകാരംഒമൈക്രോണിന് തീവ്രദ കുറവായിരിക്കുമെന്നാണ് ലോകാരോഗ്യ സംഘടന കഴിഞ്ഞ ഞായറാഴ്ച പറഞ്ഞത്. ഇത് ലോകം മുഴുവന്‍ കണ്ടെത്തിയിട്ടുണ്ട്.
യൂറോപ്പ് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എല്ലാ കേസുകളും ലക്ഷണങ്ങള്‍ ഇല്ലാത്തവയാണെന്നും അധികൃതര്‍ പറയുന്നു. യുകെയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനാല്‍ ആളുകള്‍ ബൂസ്റ്റര്‍ വാക്സിന്‍ സ്വീകരിക്കുന്നതില്‍ തിരക്ക് കൂട്ടണമെന്നും ജോണ്‍സണ്‍ പറഞ്ഞു.