വാഷിങ്ടണ്‍: അമേരിക്കയിലെ കോവിഡ് മരണം എട്ടുലക്ഷം കടന്നു. 2020 ഫെബ്രുവരിയിലാണ് അമേരിക്കയില്‍ ആദ്യകോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
തുടര്‍ന്നുള്ള മാസങ്ങളില്‍ വലിയ തോതില്‍ മരണസംഖ്യ ഉയര്‍ന്നു. ലോകത്ത് മൊത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 53 ലക്ഷം മരണങ്ങളുടെ 15 ശതമാനവും അമേരിക്കയിലാണ്.
ആറുലക്ഷത്തിലേറെ മരണങ്ങളുണ്ടായ ബ്രസീലാണ് രണ്ടാമത്. ഇന്ത്യ മൂന്നാം സ്ഥാനത്തും -4.76 ലക്ഷം മരണങ്ങള്‍. വാക്‌സിന്‍ നല്‍കിത്തുടങ്ങിയതിനു ശേഷമാണ് രണ്ടുലക്ഷം മരണങ്ങളും അമേരിക്കയില്‍ സംഭവിച്ചത്.
മഹാമാരിയില്‍ ജീവന്‍ നഷ്ടമായവര്‍ക്കായി പ്രാര്‍ഥിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആഹ്വാനം ചെയ്തു.