തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വിസിയുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കാന്‍ മന്ത്രിക്ക് അധികാരമില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.
മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്ന് കാനം വ്യക്തമാക്കി. ശിപാര്‍ശ നല്‍കുന്ന തരത്തിലുള്ള അധികാരം മന്ത്രിക്കുണ്ടെന്ന് കരുതുന്നില്ലെന്നും അത് തന്റെ അറിവില്ലായ്മയാകാമെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് ശിപാര്‍ശ കത്ത് നല്‍കിയ മന്ത്രി ആര്‍. ബിന്ദുവിന്റെ നടപടി വിവാദത്തിന് വഴിവെച്ചിരുന്നു. കണ്ണൂര്‍ വി.സി നിയമനത്തില്‍ നവംബര്‍ 22ന് രണ്ട് കത്തുകളാണ് മന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയത്. 401/2021 നമ്പര്‍ കത്തില്‍ വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് രണ്ടാമൂഴം നല്‍കി പുനര്‍നിയമിക്കണമെന്ന് ആവശ്യപ്പെടുന്നു. ഒക്ടോബര്‍ 27ന് വി.സിയെ കണ്ടെത്താനായി സെര്‍ച്ച് കമ്മിറ്റിയെ നിയോഗിക്കാന്‍ ഇറക്കിയ വിജ്ഞാപനവും നവംബര്‍ ഒന്നിന് പുതിയ വൈസ് ചാന്‍സലര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജ്ഞാപനവും റദ്ദാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്?.
ഡോ. ഗോപിനാഥ് രവീന്ദ്രനെ വാനോളം പുകഴ്ത്തുന്ന കത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാജ്യത്തെ പ്രധാന സര്‍വകലാശാലകളിലൊന്നാകാന്‍ കണ്ണൂരിന് കഴിഞ്ഞെന്നും അതിനാല്‍ വി.സി സ്ഥാനത്ത് ഒരു തവണ കൂടി അവസരം നല്‍കണമെന്നും അത് സര്‍വകലാശാലക്ക് വലിയ നേട്ടമാകുമെന്നും പറയുന്നു. വി.സിയുടെ മികവുകള്‍ മന്ത്രി എണ്ണിപ്പറഞ്ഞിട്ടുണ്ട്. സര്‍വകലാശാല നിയമത്തില്‍ പുനര്‍നിയമനത്തിന്? കഴിയുമെന്നും വയസ് നിയന്ത്രണമില്ലെന്നും മന്ത്രി വിശദീകരിച്ചു.