വാഷിങ്ടണ്‍: ലോസ് ആഞ്ജലസില്‍ സംഗീതപരിപാടിക്കായി ഒരുക്കിയ വേദിയുടെ അണിയറയില്‍വെച്ച് കുത്തേറ്റ റാപ് ഗായകന്‍ ഡ്രാകിയോ മരിച്ചു. ഡാരല്‍ ക്ലാഡ്‌വെല്‍ എന്നാണ് യഥാര്‍ഥ പേര്.
ശനിയാഴ്ച രാത്രി പരിപാടി തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് കുത്തേറ്റത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച ഡ്രാകിയോ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പരിപാടി റദ്ദാക്കി. 2015ലാണ് റാപ് സംഗീതത്തില്‍ കോളിളക്കം സൃഷ്ടിച്ച് ഡ്രാകിയോ എന്ന പേരില്‍ ഡാരല്‍ ക്ലാഡ്‌വെല്‍ വേദികളില്‍ നിറയുന്നത്.
ആയുധം കൈവശംവെച്ചതിന് 2017ലും കൊലപാതകക്കുറ്റത്തിന് 2018ലും അറസ്റ്റിലായിരുന്നു. ജയിലില്‍ കഴിഞ്ഞുവരുന്നതിനിടെയും ആല്‍ബം പുറത്തിറക്കി. 2020ലാണ് ജയിലില്‍നിന്ന് പുറത്തിറങ്ങുന്നത്.