കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ യു.എസില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 2,07,011 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
യൂറോപ്യന്‍ രാജ്യങ്ങളിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. യു.കെയില്‍ ലക്ഷത്തിലേറെ രോഗികളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. സ്‌പെയിനില്‍ 53,654, ഇറ്റലിയില്‍ 30,810, ഫ്രാന്‍സില്‍ 30,383 എന്നിങ്ങനെയും രോഗികള്‍ ഇന്നലെ സ്ഥിരീകരിച്ചു.
വേള്‍ഡോമീറ്റര്‍ വെബ്‌സൈറ്റിലെ കണക്ക് പ്രകാരം ഇന്നലെ ലോകത്താകമാനം 6,58,128 പേര്‍ക്കാണ് പുതിയതായി വൈറസ് സ്ഥിരീകരിച്ചത്. 3656 പേര്‍ മരിക്കുകയും ചെയ്തു.
അതിനിടെ, കോവിഡ് വാക്‌സിന്‍ നാലാം ഡോസ് വിതരണം ഇസ്രായേല്‍ ആരംഭിച്ചു. നാലാം ഡോസ് നല്‍കുന്ന ആദ്യ രാജ്യമാണ് ഇസ്രായേല്‍. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.