Friday, December 20, 2024

HomeNewsKeralaമലയാളിയുടെ മദ്യാസക്തി; അഞ്ചുവര്‍ഷത്തിനുള്ളില്‍ നികുതിയായി നല്‍കിയത് 46,546.13 കോടി രൂപ

മലയാളിയുടെ മദ്യാസക്തി; അഞ്ചുവര്‍ഷത്തിനുള്ളില്‍ നികുതിയായി നല്‍കിയത് 46,546.13 കോടി രൂപ

spot_img
spot_img

കൊച്ചി : മലയാളിയുടെ മദ്യാസക്തിക്ക് കുറവില്ല. കഴിഞ്ഞ അഞ്ചുവര്‍ഷം നികുതിയായി സര്‍ക്കാര്‍ ഖജനാവിലേക്ക് നല്‍കിയത് 46,546.13 കോടി രൂപയാണെന്ന് കണക്കുകള്‍. 2016 ഏപ്രില്‍മുതല്‍ 2021 മാര്‍ച്ച് 31 വരെയാണിത്. വിവരാവകാശ പ്രവര്‍ത്തകനായ എറണാകുളത്തെ പ്രോപ്പര്‍ ചാനല്‍ പ്രസിഡന്റ് എം.കെ. ഹരിദാസിന് ടാക്‌സ് കമ്മിഷണറേറ്റ് നല്‍കിയ മറുപടിയിലാണീ വിവരങ്ങള്‍.

മദ്യപര്‍ പ്രതിമാസം സര്‍ക്കാരിലേക്ക് നികുതിയായി 766 കോടി രൂപയാണ് നല്‍കുന്നത്. അതായത് ഒരുദിവസം ഏകദേശം 25.53 കോടി രൂപ. 2018-19-ലും 2019-20-ലുമാണ് മദ്യവില്‍പ്പനയിലുടെ സര്‍ക്കാരിന് ഏറെ നികുതിവരുമാനം ലഭിച്ചത്. യഥാക്രമം 9,615.54 കോടിയും 10,332.39 കോടിയുമാണിത്.

യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2011-12 മുതല്‍ 2015-16 വരെയുള്ള കാലത്ത് മദ്യനികുതിയായി ലഭിച്ചത് 30,770.58 കോടിയായിരുന്നു. അപ്പീല്‍ നല്‍കിയശേഷമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ ടാക്‌സ് കമ്മിഷണറേറ്റ് തയ്യാറായത്.

മദ്യവില്‍പ്പനയിലൂടെ ബെവ്കോ ഉണ്ടാക്കുന്ന ലാഭത്തിന് പുറമേയാണ് ഈ നികുതി. 2016-17-ലും 2017-18-ലും യഥാക്രമം 85.93 കോടി രൂപയും 100.54 കോടി രൂപയും ബെവ്കോ ലാഭം ഉണ്ടാക്കി. പിന്നീടുള്ള വര്‍ഷങ്ങളിലെ ലാഭം കണക്കാക്കിയിട്ടില്ലെന്നാണ് വിശദീകരണം.

മദ്യവില്‍പ്പനയിലൂടെ സര്‍ക്കാരിന് നികുതിയായി ലഭിച്ച തുകയുടെ വര്‍ഷം തിരിച്ചുള്ള കണക്ക്
(തുക കോടിയില്‍)
2011-12 4740.73
2012-13 5391.48
2013-14 5830.12
2014-15 6685.84
2015-16 8122.41
2016-17 8571.49
2017-18 8869.96
2018-19 9615.54
2019-20 10332.39
2020-21 9156.75.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments