Sunday, September 8, 2024

HomeMain Storyഗുജറാത്തില്‍ ചരിത്ര നേട്ടത്തിലേക്ക് ബിജെപി; 150 ലേറെ മണ്ഡലങ്ങളില്‍ ലീഡ്; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

ഗുജറാത്തില്‍ ചരിത്ര നേട്ടത്തിലേക്ക് ബിജെപി; 150 ലേറെ മണ്ഡലങ്ങളില്‍ ലീഡ്; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

spot_img
spot_img

ഡല്‍ഹി: ഗുജറാത്തിലെ തെരഞ്ഞെടുപ്പു ഗോദയില്‍ വീണ്ടും സമഗ്രാധിപത്യം സ്ഥാപിച്ച് ബിജെപി. ചരിത്രത്തിലെ ഏറ്റവും വലിയ വിജയവുമായാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപി തൂത്തൂവാരിയിരിക്കുന്നത്. ഗുജറാത്തില്‍ ബിജെപിയുടെ ലീഡ് നില മൂന്നില്‍ രണ്ട് ഭൂരിപക്ഷവും കടന്ന് കുതിക്കുകയാണ്. 151 സീറ്റുകളിലാണ് ബിജെപി മുന്നിട്ടു നില്‍ക്കുന്നത്. അതേസമയം കോണ്‍ഗ്രസ് വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി.

ആദ്യ മണിക്കൂറില്‍ 30 സീറ്റുകളില്‍ മുന്നിട്ട് നിന്നിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ 20 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. അതേസമയം ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്ത് വരവറിയിച്ചു. ഒമ്പത് സീറ്റുകളിലാണ് എഎപി ലീഡ് ചെയ്യുന്നത്. നാലിടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുന്നു.

ഗുജറാത്തില്‍ ആകെയുള്ള 182 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. തുടര്‍ച്ചയായ ഏഴാം തവണയാണ് ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തുന്നത്. ഇതോടെ ബംഗാളിലെ ഇടതുപക്ഷത്തിന്റെ റെക്കോഡിനൊപ്പം ബിജെപിയെത്തി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 99 സീറ്റുകളാണ് ലഭിച്ചിരുന്നത്. കോണ്‍ഗ്രസിന് 77 സീറ്റുകളും മറ്റുള്ളവര്‍ക്ക് ആറു സീറ്റുകളും ലഭിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments