ഷിംല: ഗുജറാത്തില്‍ ചരിത്രത്തിലില്ലാത്ത തിരിച്ചടി നേരിടുമ്ബോഴും ഹിമാചല്‍ പ്രദേശില്‍ ഭരണം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് ആശ്വാസമായി ഹിമാചല്‍ പ്രദേശിലെ മുന്നേറ്റം.
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ കോണ്‍ഗ്രസ് 39 സീറ്റുകളില്‍ മുന്നേറുകയാണ്.
26 സീറ്റുകളിലാണ് ബി.ജെ.പി മുന്നിട്ടു നില്‍ക്കുന്നത്. 35 സീറ്റാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്. അതേസമയം എ എ പിക്ക് ഒരിടത്തും ലീഡില്ല.
1990 മുതല്‍ കോണ്‍ഗ്രസും ബി ജെ പിയും മാറി മാറി അധികാരത്തില്‍ വരുന്ന ചിത്രമാണ് ഹിമാചലിന്റേത്. ആ പതിവ് ഇത്തവണയും തുടുരുമെന്നാണ് നിലവിലെ സൂചനകള്‍ നല്‍കുന്നത്.
ഹിമാചലില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്ന് പാര്‍ട്ടി വക്താവ് പവന്‍ ഖേര പ്രതികരിച്ചു.