സാവോ പോളോ: ബ്രസീല്‍ ഫുട്ബോളിന് ഇതിഹാസങ്ങള്‍ പലരുണ്ട് പക്ഷേ ആരൊക്കെ വന്നാലും പോയാലും പെലെയുടെ തട്ട് താണ് തന്നെ ഇരിക്കും. കാരണം ഫുട്ബോളിലും, ബ്രസീലിലും അദ്ദേഹം ഉണ്ടാക്കിയെടുത്ത സ്വാധീനം അത്രത്തോളമായിരുന്നു. നല്ല രീതിയില്‍ കളിക്കുന്നവരെ പെലെയുടെ പേര് വെച്ച് പോലും ഉപമിക്കാറുണ്ടായിരുന്നു.
ഞങ്ങള്‍ എന്താണോ, അതിന് നിങ്ങളോട് നന്ദി പറയുന്നു, അനന്തമായി ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു, ഇങ്ങനെയാണ് പെലെയുടെ വിയോഗത്തില്‍ മകള്‍ കെല്ലി നാസിമെന്റോ കുറിച്ചത്. ഇതില്‍ നിന്ന് തന്നെ എല്ലാം മനസ്സിലാക്കാം. എന്താണോ ബ്രസീല്‍ ടീം, അതെല്ലാം പെലെയിലൂടെ സാധ്യമായതാണ്.
ഫുട്ബോളില്‍ എക്കാലത്തെയും മികച്ച താരമായിട്ട് പലരും കാണുന്നത് പെലെയാണ്. ആ സ്ഥാനത്ത് പെലെ എന്നും ഉണ്ടാവും എന്നതാണ് സത്യം. ഇന്ന് നമ്മള്‍ പലരെയും ആഘോഷിക്കുന്നത് പോലെ, പെലെയും സ്വന്തം കാലത്ത് ആഘോഷിക്കപ്പെട്ട താരമാണ്. ഫുട്ബോള്‍ അതിന്റെ ശൈശവത്തില്‍ നില്‍ക്കുമ്പോഴായിരുന്നു പെലെയും മത്സരങ്ങളെല്ലാം. ആ സമയത്തൊന്നും മത്സരം ടിവിയില്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും വാക്കുകള്‍ കാട്ടുത്തീ പോലെ പടര്‍ന്നു. പലരും വലിയ ആവേശത്തോടെ അദ്ദേഹത്തെ കുറിച്ചു സംസാരിച്ചു.
പെലെ ശരിക്കും കാലത്തിന് മുമ്പേ വന്നു പോയ ഇതിഹാസമാണ്. പന്തിന് മുകളില്‍ അസാമാന്യ നിയന്ത്രണം പെലെയ്ക്കുണ്ടായിരുന്നു. അന്നേ അത് ചര്‍ച്ചയായിരുന്നു. ഇന്ന് ഏതൊരു താരവുമായി താരതമ്യം ചെയ്താലും, അത് ബഹുദൂരം മുന്നിലായിരുന്നു. ബ്രസീല്‍ ഫുട്ബോളിന്റെ ഒരു താളം അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്നത്തെ വമ്പന്‍ താരങ്ങള്‍ ചെയ്യുന്നതെന്തും പെലെ സ്വന്തം കാലത്ത് സാധ്യമാക്കിയ താരമാണ്. അന്ന് പെലെ കാണിച്ച കഴിവുകളും, കളി രീതിയും പലരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇന്നത്തെ കളിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു ആ പ്രകടനം.
ഒരു താരത്തിനും ജീവിതത്തില്‍ മൂന്ന് ലോകകപ്പുകള്‍ കളിക്കാനോ സ്‌കോര്‍ ചെയ്യനോ സാധിച്ചിട്ടില്ല. ലോകകപ്പില്‍ 12 ഗോളുകളും എട്ട് അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ടായിരുന്നു. 14 മത്സരങ്ങളില്‍ നിന്ന് 20 ഗോളുകളാണ് അദ്ദേഹം നേടിയത്. ലയണല്‍ മെസ്സിക്ക് 26 മത്സരങ്ങളില്‍ നിന്ന് 21 ഗോളുകളാണ് ഉള്ളത്. അതായത് മെസ്സിയുടെ അത്രയും മത്സരങ്ങള്‍ കളിച്ചിരുന്നെങ്കില്‍ 37 ഗോളുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ടാവുമായിരുന്നു. ആഭ്യന്തര തലത്തില്‍ പെലെയുടെ നേട്ടങ്ങളെ വിശേഷിപ്പിക്കാന്‍ വാക്കുകളുണ്ടാവില്ല. 1363 മത്സരങ്ങളില്‍ നിന്ന് 1283 ഗോളുകളാണ് താരം നേടിയത്.
ഔദ്യോഗിക റെക്കോര്‍ഡുകള്‍ പ്രകാരം 812 മത്സരങ്ങളില്‍ നിന്ന് 757 ഗോളുകള്‍ പെലെ നേടിയ. ഒരു മത്സരത്തില്‍ ഒരു ഗോള എന്ന അപൂര്‍വ ശരാശരിയും പെലെയ്ക്കുണ്ടായിരുന്നു. പെലെ കളിച്ചിരുന്ന രീതിയും ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. അന്നത്തെ പ്രതിരോധം കാടന്‍ രീതിയിലുള്ളതായിരുന്നു. അതീവ ഭാരമുള്ള ലെതര്‍ ബൂട്ടുകളായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. കളിച്ചിരുന്നത് അത്ര നല്ല സ്റ്റേഡിയങ്ങളിലുമായിരുന്നു. അതുകൊണ്ട് കണക്കുകളില്‍ ഒതുങ്ങുന്നതായിരുന്നില്ല പെലെയുടെ നേട്ടങ്ങള്‍. ജനങ്ങള്‍ അദ്ദേഹത്തെ ആരാധിച്ചിരുന്നതിന് മറ്റ് കാരണങ്ങളൊന്നും തേടേണ്ടായിരുന്നു.
കൊല്‍ക്കത്തയില്‍ അദ്ദേഹം വന്നപ്പോഴും, സാവോ പോളോയിലെ ഗല്ലികളിലെ അദ്ദേഹം ആവേശമാണ് അദ്ദേഹത്തിന് ലഭിച്ചത്. 1970ലെ ലോകകപ്പില്‍ പെലെ നല്‍കിയൊരു അസിസ്റ്റ് ഇന്നും എല്ലാവരും ഓര്‍ത്തിരിക്കുന്നതാണ്. ബ്രസീല്‍ ടീമിലെ എട്ട് പേരിലൂടെയാണ് ആ പാസ് പോയത്. ഇറ്റലിയോടായിരുന്നു ഫൈനല്‍ മത്സരം. ഫുട്ബോളിന്റെ എല്ലാ രീതിയും മാറിയ ലോകകപ്പായിരുന്നു അത്. ടിവിയില്‍ സംപ്രേഷണവും ഉണ്ടായിരുന്നു. അന്ന് ഗോള്‍ അടിക്കാതെ ഫൈനലില്‍ ഗോളടിപ്പിച്ച പെലെ താരമായി. ജോഗോ ബോനീറ്റയായിരുന്നു ആ ഗോള്‍ നേടിയത്.