Sunday, April 20, 2025

HomeMain Storyഅനുപമയ്ക്ക് യൂട്യൂബില്‍നിന്നു പ്രതിമാസം 5 ലക്ഷം വരുമാനം, അവസാനം വരുമാനം നിലച്ചു, വന്‍ സാമ്പത്തിക ബാധ്യത

അനുപമയ്ക്ക് യൂട്യൂബില്‍നിന്നു പ്രതിമാസം 5 ലക്ഷം വരുമാനം, അവസാനം വരുമാനം നിലച്ചു, വന്‍ സാമ്പത്തിക ബാധ്യത

spot_img
spot_img

കൊല്ലം; ഓയൂരില്‍നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളിലൊരാളായ പി. അനുപമയ്ക്ക് യൂട്യൂബ് വിഡിയോകളില്‍നിന്നും പ്രതിമാസം അഞ്ച് ലക്ഷം രൂപയോളം വരുമാനം ലഭിച്ചിരുന്നുവെന്ന് എഡിജിപി എം.ആര്‍.അജിത്കുമാര്‍. കഴിഞ്ഞ ജൂലൈയില്‍ ഇതില്‍നിന്നുള്ള വരുമാനം നിലച്ചെന്നും തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകലിനെ ആദ്യം എതിര്‍ത്ത അനുപമ, പിന്നീട് യോജിച്ചതെന്നും എഡിജിപി പറഞ്ഞു.

തട്ടിക്കൊണ്ടുപോകല്‍ കേസിലെ മുഖ്യപ്രതിയും അനുപമയുടെ പിതാവുമായ പത്മകുമാറും വന്‍ സാമ്പത്തിക ബാധ്യത നേരിട്ടിരുന്നു. അതു മറികടക്കാന്‍ വേണ്ടിയാണ് ഇവര്‍ കുട്ടിയെ തട്ടിയെടുത്ത് മോചനദ്രവ്യം ആവശ്യപ്പെട്ടത്. പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍.

”അനുപമയ്ക്ക് 3.8 ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വരുമാനമുണ്ടായിരുന്നു. അസ്സലായിട്ട് ഇംഗ്ലിഷ് പറയുന്ന കുട്ടിയാണ്. എന്നാല്‍ ജൂലൈ മാസത്തില്‍ ആ കുട്ടിയെ ഡീമോണിറ്റൈസ് ചെയ്തു. ഇതോടെ വരുമാനം നിലച്ചു. അതു വീണ്ടും മോണിറ്റൈസ് ചെയ്യണമെങ്കില്‍ ഒരു മൂന്നു മാസം കഴിയും. അതുകൊണ്ടു തന്നെ അതുവരെയുണ്ടായിരുന്ന എതിര്‍പ്പ് മാറ്റി. ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സിന് അനുപമ ചേര്‍ന്നിരുന്നെങ്കിലും കോഴ്‌സ് പൂര്‍ത്തിയാക്കിയിരുന്നില്ല. എല്‍എല്‍ബി ചെയ്യണമെന്നായിരുന്നു ആഗ്രഹം. ആ സമയത്താണ് യൂട്യൂബിലേക്ക് വരുന്നത്. അതില്‍നിന്നു വരുമാനം കിട്ടി തുടങ്ങിയതോടെ ശ്രദ്ധ അതിലായി.

യുട്യൂബില്‍നിന്നുള്ള വരുമാനം ഉളളതുകൊണ്ടാകാം കുട്ടിയെ തട്ടിയെടുക്കാനുള്ള ശ്രമം ഇടയ്ക്ക് ഉപേക്ഷിച്ചത്. എന്നാല്‍ ജൂലൈ മാസം മുതല്‍ വരുമാനം നിലച്ചതോടെ ഈ പെണ്‍കുട്ടിയുമാകെ നിരാശയിലായി. കുട്ടി ആദ്യം ഇതിനെ എതിര്‍ത്തിരുന്നെങ്കിലും വേറെ വഴിയില്ലെന്ന് തോന്നിയതിനാലാണ് പിതാവിന്റെ പദ്ധതിക്കൊപ്പം ചേര്‍ന്നത്.” എഡിജിപി പറഞ്ഞു. കുട്ടിയെ തട്ടിയെടുക്കുന്ന സമയത്ത് സഹായിക്കുക മാത്രമാണ് അനുപമ ചെയ്തതെന്നും ബാക്കിയെല്ലാം പത്മകുമാറും അനിതകുമാരിയും ചേര്‍ന്നാണ് നടത്തിയെന്നും എഡിജിപി പറഞ്ഞു.

‘അനുപമ പത്മന്‍’ എന്ന പേരില്‍ യൂട്യൂബ് ചാനലുള്ള അനുപമയ്ക്ക്, 4.99 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments