ധാക്ക : ബംഗ്ലദേശിൽ രണ്ടു ഹൈന്ദവ സന്യാസിമാരെ കൂടി അറസ്റ്റ് ചെയ്തതായി ചാറ്റോഗ്രാം മെട്രോപൊളിറ്റൻ പൊലീസ്. രുദ്രപ്രോതി കേശബ് ദാസ്, രംഗ നാഥ് ശ്യാമ സുന്ദർദാസ് എന്നീ സന്യാസിമാരെയാണ് അറസ്റ്റ് ചെയ്തത്. ജയിലിലുള്ള ചിൻമോയ് ദാസിനു ഭക്ഷണവും മരുന്നും പണവും എത്തിക്കാൻ പോയപ്പോഴായിരുന്നു അറസ്റ്റ‌്.ഹിന്ദു സന്യാസി ചിൻമോയ് കൃഷ്ണ ദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ബംഗ്ലദേശിലുടനീളം ഹിന്ദുക്കളുടെ വ്യാപകമായ പ്രതിഷേധത്തിനിടെയാണ് പുതിയ സംഭവം.
സംശയത്തിന്റെ അടിസ്‌ഥാനത്തിലാണ് അറസ്റ്റെന്നാണ് ബംഗ്ലദേശ് പൊലീസ് പറയുന്നത്. ചിൻമോയ് കൃഷ്ണ ദാസിന്റേത് ഉൾപ്പെടെ ഇസ്കോണുമായി ബന്ധപ്പെട്ട 17 പേരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബംഗ്ലദേശ് ഈയാഴ് ഉത്തരവിട്ടിരുന്നു.