Monday, December 23, 2024

HomeMain Storyമലയാള സിനിമയിലെ പ്രമുഖര്‍ കുടുങ്ങും; 35 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

മലയാള സിനിമയിലെ പ്രമുഖര്‍ കുടുങ്ങും; 35 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

spot_img
spot_img

തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമാ രംഗത്തെ ലൈംഗിക അതിക്രമം തുറന്ന് പറഞ്ഞവരില്‍ നിന്ന് മൊഴിയെടുക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം 35 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സിനിമ മേഖലയിലെ നിരവധി പ്രമുഖര്‍ക്കെതിരെയാണ് ഈ കേസുകളെന്നാണ് റിപ്പോര്‍ട്ട്.

ചില പ്രമുഖര്‍ക്കെതിരെ അഞ്ചോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം. അതേസമയം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സുപ്രീം കോടതിയില്‍ അന്വേഷണത്തെ ചോദ്യം ചെയ്ത് ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു. ഇത് സിനിമ വ്യവസായത്തിലെ പ്രമുഖരുടെ സമ്മര്‍ദത്തില്‍ ആണെന്നാണ് എസ്‌ഐടിയുടെ സംശയം.

35 കേസുകള്‍ക്ക് പുറമേ, നടന്‍ സിദ്ദിഖിനെതിരെയുള്ള കേസുകള്‍ ഉള്‍പ്പെടെ 24 വ്യത്യസ്ത കേസുകളും പരാതിക്കാരുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാരും സംസ്ഥാന വനിതാ കമ്മീഷനും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്.

35 കേസുകളില്‍ ഓരോന്നും രഹസ്യമായാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസുകളില്‍ ഭൂരിഭാഗവും ലൈംഗിക പീഡനക്കേസുകളാണെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണം തുടരാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ട് പോകാന്‍ ഇരകള്‍ക്ക് താത്പര്യം ഇല്ലെങ്കിലും, കുറ്റവാളികളെ വെറുതെ വിടാന്‍ തയ്യാറല്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments