Thursday, December 5, 2024

HomeNewsKeralaതലസ്ഥാന ജില്ലയില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി, മംഗലപുരം ഏരിയാ സെക്രട്ടറിയെ മാറ്റി, പാര്‍ട്ടി വിടുമെന്ന്...

തലസ്ഥാന ജില്ലയില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി, മംഗലപുരം ഏരിയാ സെക്രട്ടറിയെ മാറ്റി, പാര്‍ട്ടി വിടുമെന്ന് മുല്ലശേരി മധു

spot_img
spot_img

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ സിപിഎമ്മില്‍ പൊട്ടിത്തെറി. മംഗലപുരം ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശേരി സിപിഎം വിടുമെന്നറിയിച്ചു. മധുവിന് പകരം എം. ജലീലിനെ പുതിയ ഏരിയാ സെക്രട്ടറിയാക്കിയതിനു പിന്നാലെയാണ് പ്രതികരണവുമായി മധു രംഗത്തെത്തിയത് എരിയാ സെക്രട്ടറിയായിരുന്ന മധുവിനെതിരെ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഏര്യ സമ്മേളനത്തില്‍ നിന്നും മധു ഇറങ്ങി പോയി. കഴിഞ്ഞ രണ്ടു തവണയും മധുവായിരുന്നു ഏരിയാ സെക്രട്ടറി .ജില്ലാ നേതൃത്വവും മധുവിനെ വീണ്ടും ഏര്യാ സെക്രട്ടറിയാക്കുന്നത് എതിര്‍ത്തിരുന്നു .പാര്‍ട്ടി ജില്ലാ സെക്രട്ടറി വി. ജോയി വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നുവെന്ന് മധു ആരോപിച്ചു.

ഏരിയാ സെക്രട്ടറിസ്ഥാനത്ത് തുടരാന്‍ അനു വദിക്കാത്തത് ജോയിയാണ്.അതിനുള്ള കാരണം ജോയി വ്യക്തമാക്കണം.സമ്മേളനം തീരുന്നതിന് മുമ്പ് ഇറങ്ങി പോയ മധു പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചു.തന്നൊടൊപ്പം നില്‍ക്കുന്ന പ്രവര്‍ത്തകരും പാര്‍ട്ടി വിടും.ഏത് പാര്‍ട്ടിയൊടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാക്കുമെന്നും മധു വ്യക്തമാക്കി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments