ന്യഡല്‍ഹി: ബൊഫോഴ്‌സ് കുംഥകോണം വീണ്ടും തലപൊക്കുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിവാദം വീണ്ടും കത്തിക്കാനൊരുങ്ങുകയാണ് സി.ബി.ഐ. ഇക്കാര്യത്തില്‍ സി.ബി.ഐയുടെ ആഗോള അന്വേഷണം തുടങ്ങി. ബോഫോഴ്‌സ് കേസിലെ അഴിമതിയെക്കുറിച്ച് അമേരിക്കന്‍ കോടതിയില്‍നിന്നു വിവരം തേടുകയാണ് സി ബി ഐ. ഇതിനായി ജുഡീഷല്‍ കത്തയയ്ക്കാന്‍ സി.ബി.ഐ തീരുമാനിച്ചു
1980-ല്‍ നടന്ന ബോഫോഴ്‌സ് അഴിമതിക്കേസില്‍ അമേരിക്കയിലെ സ്വകാര്യ കുറ്റാന്വേഷകന്‍ മൈക്കിള്‍ ഹേഴ്‌സ്മാനിന്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ തേടി കത്ത് നല്‍കാനാണ് തീരുമാനം. ഇന്ത്യക്കു വിവരം കൈമാറാന്‍ തയ്യാറാണെന്ന് ഹേഴ്‌സ്മാന്‍ സമ്മതം പ്രകടിപ്പിച്ചിരുന്നു.
ബോഫോഴ്‌സ് കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി സി.ബി.ഐ പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയത് ഈ സാഹചര്യത്തിലാണ്. അമേരിക്കയില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ തേടാനുള്ള തീരുമാനം അന്വേഷണ ഏജന്‍സി കോടതിയെ അറിയിക്കുകയും ഉണ്ടായി.
ഇന്ത്യന്‍ കോടിതിയില്‍നിന്ന് അമേരിക്കന്‍ കോടതിക്കു കത്തു നല്കാനുള്ള നടപടി ഒക്‌ടോബറിലാണ് അരംഭിച്ചത്. കേസിന്റെ അന്വേഷണത്തെ സഹായിക്കുന്നതിന് ഒരു രാജ്യത്തെ കോടതിയില്‍നിന്നു മറ്റൊരു രാജ്യത്തെ കോടതിയിലേക്ക് അയയ്ക്കുന്ന കത്തിന് ലെറ്റര്‍ ഓഫ് റഗോറ്ററി എന്നാണ് പറയാറുള്ളത്.