Monday, December 23, 2024

HomeMain Storyഇന്ത്യ- ബംഗ്ലാദേശ് ബന്ധം ഉലയുന്നു: ഇന്ത്യൻ ഹൈക്കമ്മീഷ്ണറെ വിളിച്ചുവരുത്തി ബംഗ്ലാദേശ്

ഇന്ത്യ- ബംഗ്ലാദേശ് ബന്ധം ഉലയുന്നു: ഇന്ത്യൻ ഹൈക്കമ്മീഷ്ണറെ വിളിച്ചുവരുത്തി ബംഗ്ലാദേശ്

spot_img
spot_img

ധാക്ക: അഗർത്തലയിലെ ബംഗ്ലാദേശ് കോൺസുലേറ്റിൽ അക്രമിച്ചുവെന്ന സംഭവത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം. ഹൈക്കമ്മീഷണർ പ്രണയ് വർമയെ ഇന്നലെ വൈകീട്ട് നാലോടെ വിദേശകാര്യ മന്ത്രാലയം ആക്ടിങ് സെക്രട്ടറിയാണ് വിളിച്ചുവരുത്തി വിശദീകരണം തേടിയത്.പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ആഗസ്റ്റ് അഞ്ചിന് ഇന്ത്യയിൽ അഭയം തേടിയതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങൾക്കുമിടയിൽ തുടങ്ങിയ ഭിന്നത അടുത്തിടെ ഹിന്ദു സന്യാസി ചിന്മയ് ദാസ് അറസ്റ്റിലായതോടെ കൂടുതൽ മൂർച്ഛിച്ചിരുന്നു.

ബംഗ്ലദേശ് സമ്മിളിത സനാതനി ജോട്ടെവക്താവായിരുന്ന ചിന്മയ് ദാസ് നവംബർ 25നാണ് ധാക്കയിലെ വിമാനത്താവള പരിസരത്തുനിന്ന് അറസ്റ്റിലായത്. ദേശീയപതാകയെ അപമാനിച്ചെന്നതായിരുന്നു കേസ്. ചിറ്റഗോങ് ജയിലിലുള്ള അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച്‌ച പരിഗണിച്ചെങ്കിലും അഭിഭാഷകൻ ഹാജരാകാത്തതിനെ തുടർന്ന് ജനുവരി രണ്ടിലേക്ക് മാറ്റി. ചിറ്റഗോങ് മെട്രോപോളിറ്റൻ സെഷൻസ് ജഡ്‌ജി മുമ്പാകെയായിരുന്നു ജാമ്യാപേക്ഷ പരിഗണിച്ചത്.ഇതിന്റെ ഭാഗമായി കോടതി പരിസരത്തും നഗരത്തിലും കനത്തസുരക്ഷ ഒരുക്കിയിരുന്നു.

ചിന്മയ് ദാസിന്റെറെ അറസ്റ്റ് രാജ്യത്തിനകത്തും പുറത്തും വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു.ജയിലിലടക്കപ്പെട്ടതിനെത്തുടർന്ന് ചിറ്റഗോങ്ങിലെ പ്രതിഷേധത്തിനിടെ അസിസ്റ്റന്റ് പ്രോസിക്യൂട്ടർ കൊല്ലപ്പെട്ടത് സ്ഥിതി കൂടുതൽ സംഘർഷാത്മകമാക്കി.ഇരുരാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര പ്രതിസന്ധി പുതിയ തലങ്ങളിലേക്ക് വളരുകയാണ്. ഇന്ത്യൻ ചാനലുകൾ രാജ്യത്ത് സംപ്രേഷണം ചെയ്യുന്നത് വിലക്കാനാവശ്യപ്പെട്ട് ചൊവ്വാഴ്‌ച ബംഗ്ലാദേശ് ഹൈകോടതിയിൽ പരാതി ഫയൽ ചെയ്തിരുന്നു. എല്ലാ ഇന്ത്യൻ ചാനലുകൾക്കും നിരോധനമേർപ്പെടുത്തണമെന്നാണ് ആവശ്യം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments