ഹാനോയി: വിയറ്റ്നാമിലെ വ്യവസായ ഭീമന്റെ സാമ്പത്തീക തട്ടിപ്പിൽ വധശിക്ഷ ഒഴിവാക്കാൻ വേണ്ടത് ശത കോടികൾ. വൻ സാമ്പത്തിക തട്ടിപ്പ് കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് വിയറ്റ്നാമിൽ ജയിലിൽ കഴിയുന്ന റിയൽ എസ്റ്റേറ്റ് വ്യവസായി ട്രൂവോങ് മൈ ലാന് ശിക്ഷ ഒഴിവാക്കാനാണ് ശത കോടികൾ വേണ്ടത്.
രാജ്യത്തെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളിലൊന്നായ വാൻ തിൻഹ് ഫട്ടിന്റെ ഉടമയായ ട്രൂവോങ് പ്രമുഖ ബാങ്കായ സായ്ഗോൺ കമേഴ്സ്യൽ ബാങ്കിൽനിന്ന് 1200 കോടി ഡോളർ (1,01,618 കോടി രൂപ) തട്ടിയെ ന്നാണ് കേസ്. ഇവർക്ക് വൻ ഓഹരി പങ്കാളിത്ത മുള്ള ബാങ്കായിരുന്നതാണ് തട്ടിപ്പിന് അവസര മാക്കിയത്. തട്ടിപ്പ് നടത്തിയ സംഖ്യയിൽ നാലി ൽ മൂന്നും തിരിച്ചടച്ചാൽ വധശിക്ഷ ജീവപര്യന്ത മാക്കി നൽകും.