റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണും കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സന്ദർശനത്തിന് സൗദിയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റിന് റിയാദിലെ അൽയമാമ കൊട്ടാരത്തിൽ ഒരുക്കിയ സ്വീ കരണചടങ്ങിന് ശേഷമായിരുന്നു ചർച്ച. അനുബന്ധമായി വിപുലമായ ഉഭയകക്ഷി യോഗവും നടന്നു. ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പിൽ കൗൺസിൽ രൂപവത്കരിക്കാൻ തീരുമാനമായി.
ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം സമ ഗ്രമാക്കുന്നതിനും വർധിപ്പിക്കുന്നതിനുമുള്ള സംയുക്ത ഏകോപന ശ്രമങ്ങളും അവലോക നം ചെയ്തു. പ്രാദേശികവും അന്തർദേശീയവു മായ സംഭവവികാസങ്ങൾ, പൊതുതാൽപര്യമു ള്ള വിഷയങ്ങൾ, അതിനായി നടത്തുന്ന ശ്രമങ്ങ ൾ എന്നിവക്ക് പുറമേ ഇരു രാജ്യങ്ങളിലും ലഭ്യ മായ വിഭവങ്ങൾ നിക്ഷേപിക്കാനുള്ള അവസര ങ്ങളും ഇരുവരും ചർച്ച ചെയ്തു.
കൂടിക്കാഴ്ചക്ക് ശേഷം സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ രൂപവത്കരിക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ച ചടങ്ങി നും ഇരുവരും സാക്ഷ്യം വഹിച്ചു. സൗദി അറേ ബ്യക്ക് വേണ്ടി വിദേശകാര്യ മന്ത്രി അമീർ ഫൈ സൽ ബിൻ ഫർഹാനും ഫ്രാൻസിന് വേണ്ടി യൂ റോപ്പ് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബറോ ട്ടും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. തിങ്കളാഴ്ച വൈകീട്ടാണ് ഫ്രഞ്ച് പ്രസിഡൻറും സംഘവും സൗദിയിലെത്തിയത്. കിരീടാവകാശിയുടെ നേ തൃത്വത്തിൽ ഊഷ്മളമായ സ്വീകരമാണ് ഫ്രഞ്ച് പ്രസിഡന്റിന് നൽകിയത്.
സൗദിയുമായി എല്ലാ മേഖലകളി ലും സഹകരണം ശക്തിപ്പെടു ത്തുമെന്ന് ഇമാനുവൽ മാക്രോൺ പറഞ്ഞു. ഊ ർജം, പ്രതിരോധം, ഗതാഗതം, സാംസ്കാരികം എന്നീ മേഖലകളിൽ സൗദി അറേബ്യയും ഫ്രാ ൻസും തമ്മിലുള്ള സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ രൂപവത്കരിക്കുന്നതിനുള്ള ധാര ണാപത്രം ഒപ്പുവെക്കുന്നതിന് താൻ സാക്ഷ്യം വ ഹിച്ചതായി എക്സ് അക്കൗണ്ടിൽ അദ്ദേഹം കു റിച്ചു.